കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗികബന്ധം: ബര്‍ലുസ്‌കോണിയെ വിചാരണ ചെയ്യും

  • By Lakshmi
Google Oneindia Malayalam News

Berlusconi
മിലാന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഇറ്റലിയുടെ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണി വിചാരണ നേരിടണമെന്ന് കോടതി. വിചാരണ ഏപ്രില്‍ ആറിന് തുടങ്ങുമെന്ന് ജഡ്ജി ക്രിസ്റ്റീന ഡി സെന്‍സോയുടെ ഓഫീസ് അറിയിച്ചു. മൂന്നു വനിതാ ജഡ്ജിമാര്‍ ചേര്‍ന്ന ബഞ്ചായിരിക്കും ബര്‍ലുസ്‌കോണിയെ വിചാരണ ചെയ്യുക.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു, അധികാരം ദുര്‍വിനിയോഗം ചെയ്തു എന്നീ കുറ്റങ്ങളാണ് പ്രധാനമന്ത്രിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത. വിചാരണയ്ക്ക് ബര്‍ലുസ്‌കോണി നേരിട്ട് ഹാജരാകണമെന്നില്ല.

എന്തായാലും അധികാരവും പണവും കൊണ്ട് കസര്‍ത്തുനടത്തുന്ന ബര്‍ലുസ്‌കോണിയ്ക്ക് കോടതി വിധി കനത്ത തിരിച്ചടിയായിരിക്കുകയാണ്. പാര്‍ട്ടിയിലെ പിളര്‍പ്പ് ഉല്‍പ്പെടെയുള്ള രാഷ്ട്രീയപ്രശ്‌നങ്ങളുമായി നട്ടം തിരിയുന്നതിനിടെയാണ് സ്ത്രീകളോടുള്ള താല്‍പര്യം ബര്‍ലുസ്‌കോണിയെ കുരുക്കിയിരിക്കുന്നത്.

എന്നാല്‍ നിയമവിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ലെന്നും തന്നെ അധികാരഭ്രഷ്ടനാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഇടതുപക്ഷക്കാരാണ് ആരോപണത്തിനു പിന്നിലെന്നും ബെര്‍ലുസ്‌കോണി പറഞ്ഞു.

ബെര്‍ലുസ്‌കോണി നേരത്തേ വിചാരണയില്‍ അനുഭവിച്ചിരുന്ന പരിരക്ഷ കഴിഞ്ഞമാസം ഇറ്റലിയിലെ ഭരണഘടനാകോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ അടുത്തയാഴ്ച വഞ്ചനാക്കുറ്റം ഉള്‍പ്പെടെയുള്ള വേറെ മൂന്ന് കേസുകളിലും ബെര്‍ലുസ്‌കോണിക്ക് വിചാരണ നേരിടേണ്ടി വരും.

നിശാക്ലബിലെ പ്രായപൂര്‍ത്തിയാകാത്ത നര്‍ത്തകിയുമായി പണം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവെന്നാണ് ബെര്‍ലുസ്‌കോണിക്കെതിരെ പ്രോസിക്യൂഷന്റെ പ്രധാനആരോപണം. ഇറ്റലിയില്‍ നിയമവിരുദ്ധമാണിത്.

മോഷണ ആരോപണത്തെത്തുടര്‍ന്ന് കസ്റ്റഡിയിലായ പെണ്‍കുട്ടിയെ വിട്ടയയ്ക്കാന്‍ പോലീസിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് രണ്ടാമത്തെ കുറ്റം.

English summary
The fate of Italy'sPrime Minister Silvio Berlusconi, facing trial over sex scandal, will be decided by three female judges. Milan-based Judge Cristina Di Censo on Tuesday granted prosecutors' request to hold a fast-track trial to look into the charges against Berlusconi, which include h
 aving sex with an underage prostitute and abuse of power.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X