അവിഹിതബന്ധം: സ്ത്രീ സ്വയം തീയിട്ടു
രാജ്‌കോട്ട് : അയല്‍ക്കാര്‍ പരപുരുഷ ബന്ധം ആരോപിച്ചതില്‍ മനംനൊന്ത യുവതി മകനെ കൊന്ന് ആത്മഹകത്യ ചെയ്യാന്‍ ശ്രമിച്ചു.
ഗുജറാത്തിലെ ജാംനഗര്‍ സ്വദേശിയായ യുവതിയാണ് മകന്റെ മേല്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്നെ അപകീര്‍ത്തിപ്പെടുത്തിയവരുടെ പേരുകള്‍ ചുവരില്‍ എഴുതിവച്ച ശേഷമാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സുഭാഷ് നഗറിലെ ദിഗ്‌വിജയ് സൊസൈറ്റിയിലെ താമസക്കാരി കിരണ്‍ മാംഗെ എന്ന ഇരുപത്തിയേഴുകാരിയാണ് അപമാനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ഒരുങ്ങിയത്. കിരണിന്റെ നില അതീവ ഗുരുതരമാണ്. ഇവരുടെ മകന്‍ നാലുവയസ്സുകാരന്‍ പാര്‍ത്ഥ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
അയല്‍ക്കാരായ അഞ്ച് പേരുടെ പേരുകളാണ് കിരണ്‍ ഭിത്തിയില്‍ എഴുതിവച്ചിരിക്കുന്നത്. കിരണ്‍ പരപുരുഷന്‍മാരുമായി ബന്ധം പുലര്‍ത്തുന്നുണ്ട് എന്ന് ഇവര്‍ ആരോപിച്ചതിനെ തുടര്‍ന്ന് സമൂഹത്തിലുണ്ടായ അപമാനമാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്ന് കിരണിന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
കിരണിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന് ആരോപിക്കുന്ന അഞ്ച് പേരുടെ പേരില്‍ കേസെടുക്കുന്നതിനായി ജാംനഗര്‍ പൊലീസ് നടപടികള്‍ ആരംഭിച്ചു.












Click it and Unblock the Notifications