Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറീസയില്‍ ജില്ലാ കലക്ടറെ തട്ടിക്കൊണ്ടുപോയി

Orissa
മാല്‍കാന്‍ഗിരി(ഒറീസ): ഒറീസയില്‍ ജില്ലാ കലക്ടര്‍ ആര്‍വി കൃഷ്ണയെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയി. മാവോവാദികള്‍ക്ക് ഏറെ സ്വാധീനമുള്ള മാല്‍കാന്‍ഗിരിയിലാണ് സംഭവം.

പ്രദേശത്തുനിന്നു കേന്ദ്രസേനയെ പിന്‍വലിക്കണമെന്നും ജയിലില്‍ കഴിയുന്ന മാവോവാദികളെ വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയത്. കലക്ടര്‍ക്കൊപ്പം ഒരു ജൂനിയര്‍ എഞ്ചിനീയറെയും കാണാതായിരുന്നുവെങ്കിലും ഇയാളെ പിന്നീട് വിട്ടയച്ചു. 48 മണിക്കൂറിനുള്ളില്‍ പ്രശ്‌നത്തില്‍ തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് മാവോവാദികളുടെ കത്ത് പോലീസിനു ലഭിച്ചു.

ചിത്രകോണ്ട മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സന്ദര്‍ശനത്തിനെത്തിയതായിരുന്നു കലക്ടര്‍. കലക്ടറെ വിട്ടകിട്ടാന്‍ കേന്ദ്രം ഇടപെടേണ്ട കാര്യമില്ലെന്നും സംസ്ഥാന സര്‍ക്കാരും പ്രദേശിക ഭരണകൂടവും ഇതിനായി ശ്രമം നടത്തുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+