ഭാവിവരന്റെ മുന്നിലിട്ട് 18കാരിയെ മാനഭംഗപ്പെടുത്തി
റായ്പൂര്‍(ഛത്തീസ്ഗഡ്): ഭാവിവരന്റെ കണ്‍മുമ്പില്‍ലിട്ട് പതിനെട്ടുകാരിയെ ആറ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ കൂട്ടമാനഭംഗത്തിനിരയാക്കി.
ഇതുമായി ബന്ധപ്പെട്ട് രണ്ടു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റു ചെയ്തു. റായ്പൂരിലെ വിന്ധ്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടതെന്നു പോലീസ് പറഞ്ഞു.
എന്‍ജിനീയറിംഗ് കോളജിനു സമീപത്തുള്ള ഗ്രാമത്തിലൂടെ വിവാഹം ചെയ്യാനിരിക്കുന്ന യുവാവിനൊപ്പം സംസാരിച്ചുപോകവേ യുവതിയെ വിദ്യാര്‍ഥികള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു.
യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയശേഷം പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്നു മാനഭംഗപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് അക്രമാസക്തരായ നാട്ടുകാര്‍ കോളജ് വളഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന പോലീസ് എത്തി രണ്ടു വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. മറ്റുള്ളവര്‍ ഒളിവില്‍ പോയിരിക്കുകയാണെന്നു പോലീസ് അറിയിച്ചു.












Click it and Unblock the Notifications