വരുണ്‍ സോണിയയെ കല്യാണത്തിന് ക്ഷണിച്ചു

സോണിയയുടെ ദില്ലിയിലെ വസതിയിലെത്തി അരണ്‍ തന്നെയാണ് സോണിയയെയും കുടുംബത്തെയും വിവാഹത്തിന് ക്ഷണിച്ചത്.
എന്തായാലും വരുണിന്റെ വിവാഹത്തിന് സോണിയയും മക്കളും പങ്കെടുക്കുമോ എന്നത് ഇപ്പോള്‍ എല്ലായിടത്തും സജീവമായ ഒരു ചോദ്യമാണ്.
വിവാഹത്തില്‍ സോണിയയും കുടുംബവും പങ്കെടുത്താല്‍ അതോടെ നെഹ്രു കുടുംബത്തിലെ മരുമക്കളായ സോണിയയും മനേകയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും കരുതപ്പെടുന്നു.
വരുണും ദീര്‍ഘകാല സുഹൃത്തായ ബംഗാള്‍ സ്വദേശിനി യാമിനി റോയിയും തമ്മിലുള്ള വിവാഹം മാര്‍ച്ച് ആറിനാണ് നടക്കുക.
വാരണാസിയിലെ ഹനുമാന്‍ ഘട്ടിലുള്ള കാഞ്ചി മഠത്തില്‍ വച്ചാണ് വിവാഹം. വിവാഹ ചടങ്ങുകള്‍ക്ക് സ്വാമി ജയേന്ദ്ര സരസ്വതിയായിരിക്കും മുഖ്യ കാമ്മികത്വം വഹിക്കുക.












Click it and Unblock the Notifications