ബാലകൃഷ്ണ പിള്ള വെള്ളിയാഴ്ച കീഴടങ്ങും

കേസുമായി ബന്ധപ്പെട്ട് പിള്ളയ്‌ക്കെതിരെ ഇടമലയാര്‍ പ്രത്യേക കോടതി ബുധനാഴ്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കീഴടങ്ങാന്‍ സമയം ആവശ്യപ്പെട്ട് പിള്ളയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയായിരുന്നു.
വെള്ളിയാഴ്ച കൊച്ചിയിലുള്ള ഇടമലയാര്‍ പ്രത്യേക കോടതിയില്‍ എത്തിയായിരിക്കും പിള്ള കീഴടങ്ങുക. ഫെബ്രുവരി 19 വരെയാണ് വാറണ്ടിന്റെ കാലാവധി. 18ന് രാവിലെ 11 മണിയോടെ കോടതിയില്‍ കീഴടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ബാലകൃഷ്ണപിള്ള കഴിഞ്ഞദിവസം തന്നെ അറിയിച്ചിരുന്നു.
കീഴടങ്ങാന്‍ തയ്യാറാണെന്നും അതിനുമുമ്പ് അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്യട്ടെ എന്നും പിള്ള പറഞ്ഞിരുന്നു.
ഫെബ്രുവരി പത്തിന് വ്യാഴാഴ്ചയായിരുന്നു ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ളയ്ക്ക് സുപ്രീംകോടതി ഒരു വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചത്.












Click it and Unblock the Notifications