വിവാദമുണ്ടാക്കിയത് അബ്ദുള്ളക്കുട്ടി: ഉമ്മന്‍ചാണ്ടി

ബിഒടിയെക്കുറിച്ചുള്ള വി.എം.സുധീരന്റെ അഭിപ്രായം നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത് പാര്‍ട്ടി ഫോറങ്ങളില്‍ത്തന്നെ അദ്ദേഹം പറയുകയും ചെയ്തിരുന്നു. സുധീരനോട് വിശദീകരണം ചോദിക്കാത്തത് അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാലാണ്.
മുതിര്‍ന്ന നേതാവായ സുധീരന്റെ നിലപാടിനെ വിമര്‍ശിച്ച നടപടിക്കെതിരെ അബ്ദുള്ളക്കുട്ടിയോടാണ് വിശദീകരണം ചോദിക്കേണ്ടത്- ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഒരു ബാറുടമ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ബാറുടമയുടെ വാക്കുകള്‍ കേട്ട് കരുണാകരനും വയലാര്‍ രവിയുമൊക്കെ അഴിമതി ചെയ്തുവെന്ന് കരുതാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications