കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദമുണ്ടാക്കിയത് അബ്ദുള്ളക്കുട്ടി: ഉമ്മന്‍ചാണ്ടി

  • By Lakshmi
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: ബിഒടിയുമായി ബന്ധപ്പെട്ട് എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എ വിവാദമുണ്ടാക്കാന്‍ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി.

ബിഒടിയെക്കുറിച്ചുള്ള വി.എം.സുധീരന്റെ അഭിപ്രായം നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത് പാര്‍ട്ടി ഫോറങ്ങളില്‍ത്തന്നെ അദ്ദേഹം പറയുകയും ചെയ്തിരുന്നു. സുധീരനോട് വിശദീകരണം ചോദിക്കാത്തത് അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാലാണ്.

മുതിര്‍ന്ന നേതാവായ സുധീരന്റെ നിലപാടിനെ വിമര്‍ശിച്ച നടപടിക്കെതിരെ അബ്ദുള്ളക്കുട്ടിയോടാണ് വിശദീകരണം ചോദിക്കേണ്ടത്- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഒരു ബാറുടമ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ബാറുടമയുടെ വാക്കുകള്‍ കേട്ട് കരുണാകരനും വയലാര്‍ രവിയുമൊക്കെ അഴിമതി ചെയ്തുവെന്ന് കരുതാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
Opposition leader Oommen Chandy criticized AP Abdullakutty MLA over BOT controversy. Chandy said that Abdullakkutty should not criticize the stand of senior leader VM Sudheeran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X