പാമോയില്‍: ചാണ്ടിക്കെതിരെ വിഎസിന്റെ ഒളിയമ്പ്
തിരുവനന്തപുരം: സര്‍ക്കാര്‍അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയല്ലാതെ നിയമനം നടത്തിയവരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജോസഫ് എം പുതുശേരിയാണ് നോട്ടീസ് നല്‍കിയത്.
അതോടൊപ്പം പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയെ ലക്ഷ്യം വെച്ച് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശവും സഭയെ ബഹളത്തില്‍ മുക്കി.
പാമോലിന്‍ കേസില്‍ ഒരു പ്രതികൂടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇതെതുടര്‍ന്നാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.












Click it and Unblock the Notifications