Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂരിലിറങ്ങിയ രാഹുലിനെ പരതി പൊലീസ്

Rahul Gandhi
മലപ്പുറം: കേരളത്തിലേക്ക് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം വീണ്ടും.

ബാംഗ്ലൂരില്‍ നിന്നുള്ള കിങ്ഫിഷന്‍ വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങിയ രാഹുല്‍ കോഴിക്കോട്ടേയ്ക്കാണ് ആദ്യം പോയത്. റൗള്‍ എന്ന പേരിലാണ് രാഹുല്‍ എത്തിയതെന്നാണ് വവിരം. എസ്പിജി സംഘവും രാഹുലിനൊപ്പമുണ്ടായിരുന്നുവെന്നും സൂചനയുണ്ട്.

വൈകിയാണ് പൊലീസ് രാഹുല്‍ എത്തുന്ന വിവരമറിഞ്ഞത് തുടര്‍ന്ന്് രാഹുലിനെത്തേടി വാഴക്കാട് പൊലീസ് രാത്രി മണിക്കൂറുകളോളം അലഞ്ഞു.

കോഴിക്കോട്ടേയ്ക്കുള്ള യാത്രാമധ്യേ രാമനാട്ടുകരയ്ക്കടുത്ത് അഴിഞ്ഞിലത്തെ റിസോര്‍ട്ടില്‍ രാഹുലിനു വേണ്ടി മുറി ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് അവിടെയെത്തിയെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. കോഴിക്കോട് പൊലീസിനും സന്ദര്‍ശനത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കും രാഹുലിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിക്ക് കേരളത്തില്‍ പരിപാടികളൊന്നുമില്ലെന്നും യാത്രയ്ക്കിടെ വിമാനത്താവളത്തില്‍ ഇറങ്ങിയതാണെന്നുമാണ് രാഹുല്‍ ക്യാംപില്‍നിന്നു ലഭിക്കുന്ന വിവരം.

കോഴിക്കോട്ടെ സ്വകാര്യ പരിപാടിക്കുശേഷം രാഹുല്‍ കര്‍ണാടക രജിസ്‌ട്രേഷനുള്ള കാറില്‍ മൈസൂരിലേക്ക് യാത്രയായെന്നാണ് വിവരം.

രാഹുലിനൊപ്പം എന്‍എസ്‌യുഐ. അഖിലേന്ത്യാ പ്രസിഡന്റ് ഹൈബി ഈഡനും മീനാക്ഷി നടരാജനും ഉണ്ടെന്നാണ് വിവരം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു സംബന്ധിച്ച് എഐസിസി നടത്തുന്ന അഭിപ്രായ സര്‍വേയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് രാഹുല്‍ കോഴിക്കോട്ടെത്തിയതെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+