Get Updates
Get notified of breaking news, exclusive insights, and must-see stories!

72 പവന്‍ മോഷണം; വിദ്യാര്‍ഥികളും അമ്മാരും പിടിയില്‍

ആലപ്പുഴ: റിട്ടയേഡ് ഡിഎംഒയുടെ വീട്ടില്‍ വന്‍കവര്‍ച്ച നടത്തിയ എട്ടാംക്ലാസ് വിദ്യാര്‍ഥികളും അമ്മമാരും ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. തുമ്പോളി സ്വദേശി എന്‍കെ വേലായുധന്റെ വീട്ടില്‍നിന്ന് 72 പവന്‍ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ വട്ടയാല്‍ സ്വദേശികളായ രണ്ട് എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍, മോഷണമുതല്‍ വിറ്റ ഇരുവരുടെ അമ്മമാര്‍, വില്‍ക്കാന്‍ സഹായിച്ച കുട്ടികളുടെ സുഹൃത്ത്, സ്വര്‍ണം വാങ്ങിയ മുല്ലയ്ക്കലെ സ്വര്‍ണക്കട ജീവനക്കാരന്‍ പഴവീട് വിനായകത്തില്‍ മണിക്കുട്ടന്‍ (42) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

പകല്‍ സമയങ്ങളില്‍ ചുറ്റിനടിന്ന് ആള്‍താമസമില്ലാത്ത വീടുകള്‍ കണ്ടുവെയ്ക്കുന്ന കുട്ടികള്‍ പിന്നീട് മോഷണം നടത്തുകയാണ് പതിവ്. സംഭവദിവസം ഡി.എം.ഒയുടെ വീടിന്റെ പരിസരത്തെത്തി വീട്ടില്‍ ആളില്ലെന്നു മനസിലാക്കി. തുടര്‍ന്ന് ഉച്ചയ്ക്കു വീടിന്റെ ടെറസില്‍ കയറിയ ഇരുവരും അവിടെയുണ്ടായിരുന്ന കമ്പിപ്പാര കൊണ്ട് വാതില്‍ കുത്തിത്തുറന്ന് അകത്തുകയറി സ്വര്‍ണം മോഷ്ടിച്ചു. മോഷ്ടിച്ച സ്വര്‍ണം വീട്ടില്‍ അമ്മമാരാണു സൂക്ഷിച്ചത്. പലതവണയായി 17,000 രൂപയുടെ സ്വര്‍ണം വിറ്റു.

പ്രതികളില്‍നിന്ന് 64 പവന്‍, രണ്ടു മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ കാമറ എന്നിവ കണ്ടെടുത്തു. കഴിഞ്ഞമാസം ഒമ്പതിനാണു മോഷണം നടന്നത്. പതിവ് മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് ഇവരെ ആദ്യം സംശയിച്ചിരുന്നില്ല. പിന്നീട് വിരലടയാളവും മറ്റും പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്.

കഴിഞ്ഞ ദീപാവലി നാളില്‍ ആലിശേരി ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍നിന്നു രണ്ട് സ്വര്‍ണമാല, ബ്രേസ്‌ലെറ്റ്, സ്വര്‍ണമോതിരം, 27,000 രൂപ, ജൂണില്‍ രാജാകേശവദാസ് സ്വിമ്മിംഗ് പൂളില്‍നിന്നു മൂന്നു ഫാന്‍, ചെമ്പുപട്ട, ഡിസംബറില്‍ ആലപ്പുഴയിലെ യമഹ ഷോറൂമില്‍നിന്നു മിക്‌സി, തേപ്പുപെട്ടി എന്നിവ മോഷ്ടിച്ചതും ഈ രണ്ടു വിദ്യാര്‍ഥികളാണെന്നു തെളിഞ്ഞതായി എസ്.പി: എ. അക്ബര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത മൂന്നു പ്രതികളെ ജുവനൈല്‍ കോടതിയിലും മറ്റുള്ളവരെ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+