ഹൃദ്രോഗം: ജാമ്യം വേണമെന്ന് സന്തോഷ് മാധവന്‍

തനിക്ക് ഹൃദ്രോഗമുണ്ടെന്നും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നും കാണിച്ചാണ് സന്തോഷ് മാധവന്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
ഹൃദ്രോഗിയാണെന്ന് കാണിച്ച് ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഹൃദ്രോഗത്തിന്റേതായ യാതൊരു അസ്വസ്ഥതകളും അസുഖങ്ങളും സന്തോഷ് മാധവനില്ല എന്ന് ജയില്‍ അധികൃതര്‍ പറയുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സന്തോഷ് മാധവനിപ്പോള്‍ കഴിയുന്നത്.
സന്തോഷ് മാധവന്‍ ജയിലില്‍ തുന്നല്‍പ്പണിയാണ് ചെയ്യുന്നത്. തടവുകാര്‍ക്കുള്ള വസ്ത്രം തുന്നുത ജോലിയാണ് ഇയാള്‍ ചെയ്യുന്നത്. ഹൃദ്രോഗമുണ്ടെന്ന് പറഞ്ഞ് തയ്യല്‍പ്പണിയില്‍ നിന്നും മാറാന്‍ കുറേനാളായി സന്തോഷ് മാധവന്‍ ശ്രമിക്കുന്നുണ്ടെന്നും ജയില്‍ അധികൃതര്‍ പറയുന്നു.
ജയില്‍ വളപ്പില്‍ തടവുകാര്‍ക്കുവേണ്ടി മാത്രമുളള ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശാന്തിക്കാരനാകാനാണത്രേ വിവാദസ്വാമിയ്ക്ക് താല്‍പര്യം. തുന്നല്‍പ്പണിയ്ക്കിടെ തുണിയില്‍ നിന്നുള്ള പൊടി തനിക്ക് അലര്‍ജിയുണ്ടാക്കുന്നുവെന്നാണ് ഇയാളുടെ പരാതി.
എന്നാല്‍ കള്ളസ്വാമി ശാന്തിക്കാരനാകുന്നതില്‍ മറ്റ് തടവുകാര്‍ക്ക് എതിര്‍പ്പാണ്. അതിനാല്‍ സന്തോഷ് ഇപ്പോള്‍ തുന്നല്‍പ്പണിയില്‍ തുടരുകയാണ്.












Click it and Unblock the Notifications