Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂള്‍ വാന്‍ പുഴയിലേക്ക് മറിഞ്ഞു;6 മരണം

തിരുവനന്തപുരം:സ്‌കൂള്‍ കുട്ടികളുമായി പോയ വാന്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് മരണം. അഞ്ച് വിദ്യാര്‍ഥികളും ഒരു സ്‌കൂള്‍ ജീവനക്കാരിയുമാണ് മരിച്ചത്. കഴക്കൂട്ടം ചാക്ക ബൈപ്പാസില്‍ കരിക്കകം ക്ഷേത്രത്തിന് സമീപം പാര്‍വതി പുത്തനാറിലേക്കാണ് വാന്‍ മറിഞ്ഞത്.

പേട്ട പുള്ളിലൈന്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ് സ്‌കൂളിലെ കുട്ടികളാണ് മരിച്ചത്. മരിച്ച സ്‌കൂളിലെ ആയ വട്ടിയൂര്‍ക്കാവ് സ്വദേശിനി ബിന്ദു (31) ആണ്. വ്യാഴാഴ്ച രാവിലെ ഒന്‍പതരയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. എല്‍.കെ.ജി, യു.കെ.ജി ക്‌ളാസുകളില്‍ പഠിക്കുന്ന ഒന്‍പത് കുട്ടികളാണ് അപകടത്തില്‍പ്പെട്ട സ്‌കൂള്‍ വാനിലുണ്ടായിരുന്നത്.

കരിക്കകം കാരയ്ക്കാട് വീട്ടില്‍ ആര്‍. ബൈജുവിന്റെ മകള്‍ ആര്‍ഷാ ബൈജു, കരിക്കകം പുതുവല്‍വീട്ടില്‍ കെ.കുമാറിന്റെ മകന്‍ യു.കെ.ജി വിദ്യാര്‍ത്ഥി അച്ചു, കരിക്കകം ആറ്റുവരമ്പ് ലെയിന്‍ തമ്പിവിഹാറില്‍ ശോഭു സുരേന്ദ്രന്‍-രൂപ ദമ്പതികളുടെ മകന്‍ ഉജ്വല്‍, കരിക്കകം നിമ്മിഭവനില്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥി ജിനു അസിമുദ്ദീന്‍, മാളവിക എന്നിവരാണ് മരിച്ചത്.

വാന്‍ െ്രെഡവര്‍ പേട്ട മാനവ്‌നഗര്‍ സ്വദേശി സുമേഷിനെ (19) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിക്കകം ക്ഷേത്രത്തിന് സമീപത്തെ കുഴിയില്‍ പെട്ട് കല്ലില്‍ തട്ടിയാണ് സ്‌കൂള്‍ വാന്‍ ഇരുപതടി താഴ്ചയുള്ള ആറ്റിലേക്ക് മറിഞ്ഞത്. വാന്‍ അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+