കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട് സിറ്റി നിര്‍മാണം 2 ആഴ്ചക്കുള്ളില്‍

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: സ്മാര്‍ട് സിറ്റി പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. നിയമസഭയില്‍ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായാലുടന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ടീകോമുമായി നിലവില്‍ 246 ഏക്കര്‍ ഭൂമിയുടെ കാര്യത്തില്‍ മാത്രമാണ് ധാരണയായത്. സ്മാര്‍ട് സിറ്റി സിഇഒയെ മാറ്റുന്ന കാര്യത്തില്‍ ചര്‍ച്ച ചെയ്തു പരിഹാരത്തിലെത്തിയതായി ഇതു സംബന്ധിച്ച ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി നല്‍കി.

വിഎസ് അച്യുതാനന്ദനും ദുബായ് സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ ഈ മാസം ആദ്യം നടത്തിയ ചര്‍ച്ചയിലാണു സ്മാര്‍ട് സിറ്റി സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒത്തുതീര്‍ന്നത്.

മുഖ്യമന്ത്രിയും ദുബയ് ഫിനാന്‍ഷ്യല്‍ സെന്റര്‍ ഗവര്‍ണര്‍ അഹമ്മദ് ഹുമൈദ് അല്‍തായറും ഒപ്പിട്ട കരാറിനു പിന്നീടു മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു.

English summary
Chief Minister VS Achuthanandan today informed the Assembly that the construction of buildings for Smart City project would commence within a span of two weeks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X