Get Updates
Get notified of breaking news, exclusive insights, and must-see stories!

ജുഡീഷ്യറിയെ വിമര്‍ശിച്ചിട്ടില്ല: സുധാകരന്‍

കണ്ണൂര്‍: ഇടമലയാര്‍ കേസിലെ വിധിയെ ഒരു തരത്തിലും വിമര്‍ശിച്ചിട്ടില്ലെന്നും കോടതിയെ താഴ്ത്തിക്കെട്ടാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും കണ്ണൂര്‍ എംപി കെ.സുധാകരന്‍. കൊട്ടാരക്കരയിലെ തന്റെ വിവാദ പ്രസംഗത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നു. ഇതില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് സോണിയാഗാന്ധിക്കും പ്രധാനമന്ത്രിക്കും പാ രമേശ് ചെന്നിത്തലയ്ക്കും കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു

കോടതിയ്‌ക്കെതിരായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ജുഡീഷ്യല്‍ ഓഫീസര്‍മാരെയാണ് താന്‍ വിമര്‍ശിച്ചത്. ജുഡീഷ്യറിയെയും, ജുഡീഷ്യല്‍ ഓഫീസര്‍മാരെയും രണ്ടായി കാണണമെന്നാണ് തന്റെ അഭിപ്രായമെന്നും സുധാകരന്‍ പറഞ്ഞു.

കൊട്ടാരക്കരയിലെ പ്രസംഗത്തിന്റെ സാഹചര്യം മനസിലാക്കണം. തന്റെ ഓര്‍മ്മയിലുള്ള ഒരു അഴിമതിയെ കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ച് രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു. കൊട്ടാരക്കര പ്രസംഗിച്ച കാര്യങ്ങളില്‍ ഉത്തമ ബോധ്യമുള്ളതായും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

തനിക്കെതിരെ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്ന ഇല്ലിക്കല്‍ ജോസ് അബ്കാരി കേസുകളില്‍ പ്രതിയാണ്. സി.പി.എമ്മുമായി അടുത്ത ബന്ധമുള്ള ആളാണ ഇല്ലിക്കല്‍ ജോസ്. കൈരളി ചാനല്‍ മേധാവി ജോണ്‍ ബ്രിട്ടാസുമായി ജോസിന് അടുത്ത ബന്ധമുണ്ട്. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വ്യാജരേഖയുണ്ടാക്കിയാണ് ജോലി നേടിയതെന്നും ഈ കേസ് അന്വേഷിയ്ക്കാന്‍ ധൈര്യമുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു. ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ 86 കോടി അടിച്ചു മാറ്റിയ കണ്ണൂരുകാര്‍ക്ക് അറിയാമെന്നും സുധാകരന്‍ പറഞ്ഞു.

ജുഡീഷ്യറി അഴിമതിയുണ്ടെന്ന് പറഞ്ഞെങ്കിലും കൊട്ടാരക്കര പ്രസംഗത്തിനിടെ സുപ്രീം കോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നതിന് സാക്ഷിയായെന്ന ആരോപണത്തിന്‍ മേല്‍ പ്രതികരിയ്ക്കാന്‍ സുധാകരന്‍ തയാറായില്ല. മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും ഇതിന്‍ മേല്‍ നിങ്ങളോട് ഒന്നും പറയാനില്ലെന്നും അതെല്ലാം കോടതിയോട് പറഞ്ഞോളമെന്നായിരുന്നു സുധാകരന്റെ മറുപടി. ജഡ്ജിമാര്‍ പലരും തിണ്ണനിരങ്ങികളാണെന്ന പരാമര്‍ശം നാടന്‍ പ്രയോഗമാണെന്നും കോണ്‍ഗ്രസ് എംപി ന്യായീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+