Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്‍ബുക്കിലൂടെ പ്രണയം; ഭാര്യയെ കൊലപ്പെടുത്തി

ലണ്ടന്‍: ഫേസ്‍ബുക്കിലൂടെ പഴയ സഹപാഠിയുമായി പ്രണയത്തിലായ ഭാര്യയെ അമേരിക്കന്‍ വ്യവസായി കൊലപ്പെടുത്തി.

64കാരനായ ഹാരോള്‍ഡ് ലാന്‍ഡ്രി എന്നയാളാണ് 38കാരിയായ ഭാര്യ ലൂസിയെ കൊലപ്പെടുത്തിയത്. കറിക്കത്തി കൊണ്ട് തലയില്‍ കുത്തിയാണ് ലാന്‍ഡ്രി ലൂസിയെ കൊന്നത്. ഇവരുടെ തലയില്‍ 23മുറിവുകളാണ് ഏറ്റത്.

സൗത്ത് വേല്‍സിലുള്ള സ്‌കൂള്‍ സഹപാഠിയുമായി ലൂസി പ്രണയത്തിലായതിന് ശേഷം ലാന്‍ഡ്രിയും ലൂസിയും വിവാഹമോചനത്തിന്റെ വക്കിലായിരുന്നു.

ലാന്‍ഡ്രിയും ലൂസിയും പരിചയപ്പെട്ടത് ഇന്റെര്‍നെറ്റിലൂടെ തന്നെയായിരുന്നു. പിന്നീട് അമേരിക്കക്കാരനായ ലാന്‍ഡ്രി ഇംഗ്ലണ്ടില്‍ ലൂസിയ്‌ക്കൊപ്പം താമസിക്കുകയായിരുന്നു.

കോടതിയില്‍ ലാന്‍ഡ്രി കൊലക്കുറ്റം നിഷേധിച്ചിരിക്കുകയായിണ്. അമേരിക്കയിലെ ഒരു വമ്പന്‍ വ്യവസായി ആയ ഇയാള്‍ കാന്‍സര്‍ രോഗിയാണെന്നും കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+