പ്രാചീന ബ്രിട്ടീഷുകാര്‍ നരഭോജികള്‍ ?
ലണ്ടന്‍: പ്രാചീന ബ്രിട്ടീഷുകാര്‍ നരഭോജികളായിരുന്നുവെന്ന് പഠനറിപ്പോര്‍ട്ട്. നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം ഗവേഷണ സംഘമാണ് 14,700 വര്‍ഷം പഴക്കമുള്ള മൂന്നു മൃതദേഹാവശിഷ്ടങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ നിന്നും ഈ നിഗമനത്തിലെത്തിയത്.
മനുഷ്യമാംസം ഭക്ഷിക്കുന്നതിന് പുറമേ ഇരയുടെ തലയോട്ടി ഉപയോഗിച്ച് പാത്രങ്ങളും കപ്പുകളും ഉണ്ടാക്കുന്നതും പ്രാചീന ബ്രിട്ടീഷുകാരുടെ പതിവായിരുന്നുവെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
ശരീരങ്ങളില്‍ നിന്നു പരമാവധി മാംസം കൃത്യതയോടെ മുറിച്ചിരിക്കുന്നതാണ് ഭക്ഷണത്തിനു വേണ്ടിയാണ് കൊല നടത്തിയതെന്നു വ്യക്തമാക്കുന്നതെന്ന് ഗവേഷക സംഘം പറയുന്നതായി ഡെയ്ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
ഭക്ഷണത്തിനും ശത്രുക്കളെ നശിപ്പിക്കുന്നതിനും ഒരുപോലെ സഹായകരമാണ് എന്നതിനാലാണ് പ്രാചീന ബ്രിട്ടീഷുകാര്‍ നരഭോജികളായിത്തീര്ന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
വീഞ്ഞോ രക്തമോ കുടിക്കാന്‍ വേണ്ടി തലയോട്ടി ഉപയോഗിച്ചു കപ്പുകളുണ്ടാക്കിയിരിക്കുന്നതും അതിവിദഗ്ധമായിട്ടായിരുന്നു. ഈയിനത്തില്‍ ലോകത്തിലുള്ള ഏറ്റവും പഴക്കമേറിയ തലയോട്ടിപ്പാത്രങ്ങളാണ് ഇവയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പഠനവിധേയമാക്കിയ മൂന്നു മൃതദേഹാവശിഷ്ടങ്ങളില്‍ ഒന്ന് കുട്ടിയുടേതാണ്. ഫ്രാന്‍സില്‍നിന്നു വന്ന ഗുഹാമനുഷ്യരായിരുന്നു അന്നു ബ്രിട്ടനില്‍ കുടിയേറിയിരുന്നത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications