ലൈംഗികവിവാദം: ബക്കാമിന് 8ലക്ഷം ഡോളര്‍

ബെക്കാമുമായി ലൈംഗികബന്ധം പുലര്‍ത്തിയെന്ന് അവകാശപ്പെട്ട സ്ത്രീയുടെ വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ച വാരികയാണ് ബെക്കാമിന് എട്ടുലക്ഷം ഡോളര്‍ (മൂന്നരക്കോടിയിലേറെ രൂപ) നഷ്ടപരിഹാരം നല്‍കിയത്.
അമേരിക്കയിലും ജര്‍മനിയിലും പ്രസിദ്ധീകരിക്കുന്ന 'ഇന്‍ ടച്ച് വാരികയാണ് ഈ വെളിപ്പെടുത്തല്‍ ഇതു പുറത്തുവിട്ടത്. വാരികയ്‌ക്കെതിരെ ഇരു രാജ്യങ്ങളിലും ബെക്കാം മാനനഷ്ടക്കേസ് നല്‍കി.
ബെക്കാം ന്യൂയോര്‍ക്കിലെ ഹോട്ടലില്‍ തനിക്കൊപ്പം കിടക്കപങ്കിടുകയും അതിനു പണം നല്‍കുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു ഇര്‍മ നിക്കിയുടെ അവകാശവാദം.
ജര്‍മനിയിലെ കേസിലാണു നഷ്ടപരിഹാര വിധി. ഒരുദിവസം മുന്‍പു അമേരിക്കയിലെ കോടതി ബെക്കാമിന്റെ അപകീര്‍ത്തിക്കേസ് തള്ളിയിരുന്നു.
പ്രസാധകര്‍ ദുരുദ്ദേശ്യപരമായി പ്രവര്‍ത്തിച്ചുവെന്നു തെളിയിക്കാനായില്ലെന്നു പറഞ്ഞാണ് യുഎസ് കോടതിയുടെ വിധി.












Click it and Unblock the Notifications