വഞ്ചിച്ച കാമുകനെ കൊല്ലുന്നത് മൊബൈലില്‍ പകര്‍ത്തി
ഇസ്ലാമാബാദ്: വഞ്ചിച്ച കാമുകനെ വാടക ഗുണ്ടകളെ ഉപയോഗിച്ച് കൊന്ന് കാമുകി പകവീട്ടി. കാമുകനെ വെട്ടിക്കൊല്ലുന്ന ദൃശ്യങ്ങള്‍ ഇവര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഇസ്ലാമാബാദിനു സമീപം ശക്കാര്‍പരിയ ഗ്രാമത്തില്‍ ഡിസംബര്‍ 20നാണു സംഭവം.
പതിനേഴുകാരി മായിര മറിയം എന്ന യുവതിയാണു കാമുകന്‍ കംരാനെ കൊല്ലാന്‍ വാടക ഗുണ്ടകളെ ഏര്‍പ്പാടു ചെയ്തത്. ഗൂണ്ടകള്‍ കംരാനെ വെട്ടിനുറുക്കുന്ന ദൃശ്യങ്ങള്‍ യുവതി ക്യാമറയില്‍ പകര്‍ത്തിയെന്ന് പൊലീസ് അറിയിച്ചു.
കൊലപാതക ദൃശ്യങ്ങള്‍ കാമുകിയുടെ മൊബൈലിലും ഗുണ്ടാ സംഘത്തില്‍പ്പെട്ട ഒരാളുടെ കംപ്യൂട്ടറിലും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രേമം നടിച്ച് കംരാന്‍ തന്നെ ലൈംഗികമായി ദുരുപയോഗിച്ചിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. തന്നെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെയ്ക്കാന്‍ കംരാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും യുവതി വെളിപ്പെടുത്തി.
കംരാന്റെ ബന്ധുവായ ഉമൈറിന്റെ സഹായത്തോടെയാണ് യുവതി ഗുണ്ടകളെ കണ്ടെത്തിയത്. കംരാനുമായുള്ള പ്രണയബന്ധം തകര്‍ന്നതിന് പിന്നാലെ ഉമൈര്‍ യുവതിയുമായി അടുത്തിരുന്നു.
ഉമൈറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജനപ്രദേശത്തേക്കു വിളിച്ചുവരുത്തി ഗുണ്ടകള്‍ കംരാനെ വെട്ടിനുറുക്കുകയായിരുന്നു. കംരാന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.












Click it and Unblock the Notifications