ടെക്നോപാര്‍ക്കില്‍ ഇന്‍ഫി കെട്ടിടം ഉത്ഘാടനം ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഇന്‍ഫോസിസ് കാമ്പസ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു.
50 ഏക്കറിലാണ് ഇന്‍ഫോസിസിന്റെ കാമ്പസ്. ഇന്‍ഫോസിസിന്റെ ടെക്നോപാര്‍ക്കിലെ രണ്ടാമത്തെ കാമ്പസ് ഘട്ടം ഘട്ടമായിട്ടായിരിയ്ക്കും വികസിപ്പിയ്ക്കുക. ഇതിന് അഞ്ച് വര്‍ഷം എടുക്കും. പുതിയ സോഫ്ട്‍വേര്‍ വികസന ബ്ലോക്കില്‍ 1600 ജീവനക്കാര്‍ക്ക് ജോലി ചെയ്യാം. 180 കോടി രൂപയാണ് ഇതിന്റെ ചെലവ്. പ്രകൃതി സൗഹൃദ സംവിധാനങ്ങളോടെയാണ് പുതിയ കെട്ടിടം നിര്‍മ്മിചിചിരിയ്ക്കുന്നത്.
ടെക്നോപാര്‍ക്കിലെ ഭവാനി, തേജസ്വിനി എന്നീ കെട്ടിടങ്ങളില്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് ഇപ്പോള്‍ ഇന്‍ഫോസിസ് പ്രവര്‍ത്തിയ്ക്കുന്നത്.
2004 ലാണ് ഇന്‍ഫോസിസ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നുള്ള സോഫ്ട്‍വേര്‍ കയറ്റുമതിയുടെ 18 ശതമാനം ഇന്‍ഫോസിസിന്റെ സംഭാവനയായിരുന്നു.
ഇന്‍ഫോസിസ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ ക്രിസ് ഗോപാലകൃഷ്ണന്‍, ബോര്‍ഡ് മെമ്പര്‍ ശ്രീനാഥ് ബാറ്റ്‌നി, സീനിയര്‍ വൈസ്പ്രസിഡന്റ് രാംദാസ് കമ്മത്ത്, ഇന്‍ഫോസിസ് തിരുവനന്തപുരം സെന്റര്‍ മേധാവി സുനില്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications