കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണി വീണ്ടും താഴോട്ട്

Google Oneindia Malayalam News

മുംബൈ: ഓഹരി വിപണി വീണ്ടും താഴോട്ടായി. ഫെബ്രവരി 18 വെള്ളിയാഴ്ച രാവിലെ ചാഞ്ചാടി നിന്ന ഓഹരി വിപണി ഉച്ചയ്ക്ക് ശേഷമാണ് ശക്തമായി താഴോട്ടായത്.

ഓയില്‍, ഗ്യാസ്, റിയാല്‍റ്റി രംഗങ്ങളിലെ ഓഹരികളാണ് വിപണിയില്‍ മൂക്ക് കുത്തിയത്. വിപണി ക്ലോസ് ചെയ്യുമ്പോള്‍ ഒരു ശതമാനത്തിലേറെയാണ് സെന്‍സെക്സ് താഴ്നത്.

സെന്‍സെക്സ് 18238.97 (-267.85)
നിഫ്ടി 5458.95 (-87.50)

ബജറ്റിന് മുമ്പുള്ള കയറ്റം ഇതോടെ അവസാനിച്ചെന്ന് വേണം കരുതാന്‍. ബജറ്റ് കഴിഞ്ഞ് വിപണി ഉയരുമെന്നാണ് കണക്ക് കൂട്ടല്‍. എന്നാല്‍ ഇനിയും താഴോട്ടുള്ള പോക്ക് ഉണ്ടാവുമെന്നും സെന്‍സെക്സ് 16,000 ല്‍ എത്തുമെന്നും ചില വിപണി വിദഗ്ദര്‍ പറയുന്നുണ്ട്.

വിദേശ ഫണ്ടുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇപ്പോഴും പണം ഇറക്കി തുടങ്ങിയിട്ടല്ല. ഇനി എപ്പോള്‍ അതുണ്ടാവുമെന്ന അവര്‍ വ്യക്തമാക്കുന്നുമില്ല. ഇത് തുടര്‍ന്നാല്‍ സെന്‍സെക്സ് 16000 എത്തുക എന്നത് അതിശയകരമായ കാര്യമാവില്ല.

English summary
Equity benchmark extended losses amid a choppy trade in afternoon trade - the Nifty has slipped below the 5,500-mark, dragged down by Anil Dhirubhai Ambani Group (ADAG), oil & gas, metal, select power and auto companies' shares. At 3:15 pm; Bombay Stock Exchange’s Sensex was at 18,207.70, down 299.12 points or 1.62 per cent. The broader index touched a low of 18159.82 and high of 18690.97 in trade so far.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X