കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്‍ഡ്രിക്സ് - ദേവാസ് കരാര്‍ റദ്ദാക്കി

Google Oneindia Malayalam News

ദില്ലി: ഐ എസ് ആര്‍ ഒയുടെ വിവാദ വിഷയമായ എസ് ബാന്‍ഡ് ഇടപാട് കേന്ദ്ര മനത്രീസഭാ സുരക്ഷാ സമിതി റദ്ദാക്കി. എസ്. ബാന്‍ഡ് സ്‌പെക്ട്രം സംബന്ധിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സും സ്വകാര്യ കമ്പനിയായ 'ദേവാസ് മള്‍ട്ടിമീഡിയ'യുമായി 2005 ലുണ്ടാക്കിയ കരാറാണ് റദ്ദാക്കിയത്.

ഫെബ്രുവരി 17 വ്യാഴാഴ്ച ചേര്‍ന്ന സുരക്ഷാ സമിതി യോഗമാണ് ഇത് റദ്ദാക്കിയത്. രാജ്യത്തിന്റെ സുരക്ഷാ താല്പര്യങ്ങള്‍ക്കും നയതന്ത്ര താല്പര്യങ്ങള്‍ക്കും ഈ കരാര്‍ ഇണങ്ങുന്നതല്ലെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്ലിയാണ് ഇത് വ്യക്തമാക്കിയത്. നേരത്തേ കരാര്‍ റദ്ദാക്കണമെന്ന് ബഹിരാകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. സുരക്ഷാ സമിതി യോഗത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അധ്യക്ഷനായിരുന്നു.

ഐ.എസ്.ആര്‍.ഒ.യുടെ ജിസാറ്റ് 6, ജിസാറ്റ് 6എ എന്നീ ഉപഗ്രഹങ്ങളുടെ ട്രാന്‍സ്‌പോണ്ടര്‍ കപ്പാസിറ്റിയുടെ 90 ശതമാനവും 1350 കോടി രൂപയ്ക്ക് 12 വര്‍ഷത്തേക്ക് 'ദേവാസ് മള്‍ട്ടി മീഡിയ'യ്ക്ക് ലഭ്യമാക്കുന്ന കരാറാണ് വിവാദ വിഷയമായത്. അതാണ് ഇപ്പോള്‍ റദ്ദാക്കിയിരിയ്ക്കുന്നത്. കരാറിനെ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിമര്‍ശിച്ചിരുന്നു.

തങ്ങളുടെ നിലപാടുകള്‍ വിശദീകരിയ്ക്കാന്‍ അനുമതി നല്‍കാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി റദ്ദാക്കിയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ദേവാസ് വ്യക്തമാക്കിയിരുന്നു.

English summary
The Centre on Thursday annulled the controversial deal between the Indian Space Research Organisation's commercial arm Antrix Corporation and Bangalore-based Devas Multimedia. The Cabinet Committee on Security (CCS), headed by Prime Minister Manmohan Singh, paved the way for annulling the agreement by declaring that the government will not be able to provide the orbit slot in S-Band to Antrix for commercial purposes, including for its existing contractual obligations, in view of strategic requirements.At a hurriedly called press conference, Union Law Minister Veerappa Moily said that in the light of the policy decision taken by the CCS, the agreement “shall be annulled forthwith.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X