മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി
ദില്ലി: കൃത്യമായി ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ ദില്ലിയിലെ ഒരു സ്‌കൂളില്‍ നിന്ന് പുറത്താക്കിയ മലയാളി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു.
ദില്ലി ആദര്‍ശ് സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി അല്‍ജിന്‍ (14) ആണ് തൂങ്ങി മരിച്ചത്. തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ വര്‍ഗീസിന്റെ മകനാണ് അല്‍ജിന്‍.
ഫീസടയ്ക്കാന്‍ കഴിയാത്തതിനാല്‍ കഴിഞ്ഞ ഒരാഴ്ചയായി അല്‍ജിന്‍ സ്‌കൂളില്‍ പോയിരുന്നില്ല. പണം കണ്ടെത്താനുള്ള അല്‍ജിന്റെ മാതാപിതാക്കളുടെ ശ്രമം ലക്ഷ്യം കണ്ടിരുന്നില്ല.
ഉത്തരംനഗര്‍ ഹസ്താലിലാണ് താമസം. സ്‌കൂള്‍ അധികൃതരുടെ പീഢനം മൂലമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.












Click it and Unblock the Notifications