ജഡ്ജിക്കു കോഴ; സുധാകരന്‍ മലക്കം മറിഞ്ഞു

ജഡ്ജിക്കു നല്‍കാനായി പണം വാങ്ങുന്നതു കണ്ടെന്നാണു പറഞ്ഞത്. അക്കാര്യത്തില്‍ ഉത്തമബോധ്യമുണ്ട്. പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സുധാകരന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
ബാര്‍ ഉടമകള്‍ നല്‍കിയ വിവരമാണ് തനിക്കുള്ളത്. സാക്ഷിയെന്നാല്‍ പല തരത്തിലാകാം. എന്നാല്‍ പണം കൊടുക്കുന്ന കാര്യം അറിയാമായിരുന്നു. കൊടുത്തെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.
കോഴ ഇടപാടില്‍ ഇടനിലക്കാരനായിരുന്നില്ല. എടക്കാട് കേസ് കേള്‍ക്കുന്ന ബഞ്ചിന്റെ വിശ്വാസ്യതയെപ്പറ്റിയുള്ള അന്വേഷണ ത്വര മാത്രമാണ് ഇത്തരമൊരു നീക്കത്തിനു തന്നെ പ്രേരിപ്പിച്ചത്. കോഴ ഇടപാടില്‍ പങ്കുണ്ടെന്നു തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications