കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2ജി കനിമൊഴിയെ ചോദ്യം ചെയ്‌തേയ്ക്കും

  • By Lakshmi
Google Oneindia Malayalam News

Kanimozhi
ദില്ലി: 2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് രാജ്യസഭാംഗവും തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകളുമായ കനിമൊഴിയെ സിബിഐ ഉടന്‍ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്.

2 ജി ഇടപാടില്‍ നേട്ടമുണ്ടാക്കിയ ചില കമ്പനികളും മറ്റുമായി കനിമൊഴിക്കും ഡിഎംകെ. ഉടമസ്ഥതയിലുള്ള കലൈഞ്ജര്‍ ടി.വി.ക്കുമുള്ള ബന്ധത്തെക്കുറിച്ചാവും ചോദ്യം ചെയ്യല്‍. ഇതിന്റെ ആദ്യപടിയാണ് കലൈഞ്ജര്‍ ടിവിയുടെ ചെന്നൈ കേന്ദ്രത്തില്‍ നടന്ന റെയ്ഡ് എന്നും സൂചനയുണ്ട്.

നേരത്തേ ആരോപണമുണ്ടായപ്പോള്‍ എ രാജയ്ക്ക് പിന്നാലെ കനിമൊഴിയെയും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സിബിഐ ഇതിനായി കനിമൊഴിയെ സമീപിച്ചിരുന്നില്ല.

കനിമൊഴിയെക്കൂടാതെ കൂടുതല്‍ കോര്‍പറേറ്റ് മേധാവികളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ്(എ.ഡി.എ.ജി.) ചെയര്‍മാന്‍ അനില്‍ അംബാനിയെ ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു.

അനിലിനെയും രാജയെയും മുഖാമുഖമിരുത്തിയാണ് സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതെന്നും സൂചനയുണ്ട്.

English summary
Tamil Nadu Chief Minister and DMK chief M Karunanidhi's daughter Kanimozhi is likely to be called in for questioning by the Central Bureau of Investigation (CBI) in connection with the 2G spectrum scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X