കലൈഞ്ജര്‍ ടിവി ഓഫീസില്‍ റെയ്ഡ്
ചെന്നൈ: സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് ഡിഎംകെയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ കലൈഞ്ജര്‍ ടിവി ഓഫിസില്‍ സിബിഐ റെയ്ഡ്. പരിശോധനയില്‍ പല സുപ്രധാന രേഖകളും പിടിച്ചെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈ ആസ്ഥാനമായ ഡിബി ഗ്രൂപ്പില്‍ നിന്നും കലൈഞ്ജര്‍ ടിവിക്കു ലഭിച്ച 206.25 കോടിയുടെ ഇടപാടു രേഖകളാണ് പ്രധാനമായും പിടിച്ചെടുത്തത്.
വ്യാഴാഴ്ച രാത്രി 8 മണിക്കു തുടങ്ങിയ റെയ്ഡ് പുലര്‍ച്ചെ അഞ്ചു മണി വരെ നീണ്ടു. ദില്ലിയില്‍ നിന്നുളള അഞ്ചംഗ പ്രത്യേക സംഘം അതീവ രഹസ്യമായാണ് റെയ്ഡ് നടത്തിയത്. കലൈഞ്ജര്‍ ടിവി മാനെജിങ് ഡയറക്റ്റര്‍ ശരത് കുമാറിനെ സിബിഐ വിശദമായി ചോദ്യം ചെയ്തു.












Click it and Unblock the Notifications