കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികള്‍ക്ക് അശ്ലീല സന്ദേശം;ഡ്രൈവര്‍ അറസ്റ്റില്‍

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: സ്‌കൂള്‍ വാനിന്റെ ഡ്രൈവര്‍ വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീല എസ്എംഎസുകള്‍ അയയ്ക്കുന്നതായി രക്ഷിതാക്കളുടെ പരാതി.

ബാംഗ്ലൂരിലെ ലക്ഷ്മിപുര ആര്‍വി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്കാണ് വാന്‍ ഡ്രൈവറായ പ്രശാന്ത് അശ്ലീല എസ്എംഎസുകള്‍ അയയ്ക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒന്നിലേറെ കുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയിരിക്കുന്നത്.

നേരത്തേ കുട്ടികള്‍ പ്രശ്‌നം വീട്ടില്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഏതാനും രക്ഷിതാക്കള്‍ ചേര്‍ന്ന് പ്രശാന്തിനെ ചോദ്യം ചെയ്തു. എന്നാല്‍ ഇയാള്‍ അവരോട് തട്ടിക്കയറുകയും കുറ്റം നിഷേധിക്കുകയുമായിരുന്നു. ഇതിനെത്തുടര്‍ന്ന് രക്ഷിതാക്കളില്‍ ചിലരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ച് അവശാനിക്കിയശേഷം പൊലീസിന് കൈമാറി പരാതി ഫയല്‍ ചെയ്യുകയായിരുന്നു.

ശിക്ഷാനിയമത്തിലെ 354ാം വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി. അമ്മമാരെക്കുറിച്ചുള്ള അശ്ലീല സന്ദേശങ്ങളാണത്രേ ഇയാള്‍ പെണ്‍കുട്ടികള്‍ക്ക് അച്ചുകൊണ്ടിരുന്നത്.

അമ്മ നിന്നേക്കാള്‍ സുന്ദരിയാണ് തുടങ്ങി തീര്‍ത്തും അശ്ലീലമായ രീതിയില്‍ വരെയുള്ള സന്ദേശങ്ങള്‍ ഇക്കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ ചോദ്യം ചെയ്യലില്‍ ആദ്യം ഇയാള്‍ പറഞ്ഞത് പെണ്‍കുട്ടികള്‍ തനിക്ക് സന്ദേശമയയ്ക്കുകയാണെന്നും താനത് പ്രിന്‍സിപ്പലിനോട് പരാതിപ്പെടാനിരിക്കുകയായിരുന്നുവെന്നുമാണ്. എന്നാല്‍ കുട്ടികളുടെ ഫോണിലുള്ള ഇയാള്‍ അയച്ച സന്ദേശങ്ങള്‍ കാണിച്ച് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

English summary
A Shcool van sent filthy text messages. He was arrested and booked under IPC 354 (assault or criminal force against women with intent to outrage her modesty). He was produced before a city court and remanded to judicial custody,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X