മത്സ്യത്തൊഴിലാളികള്‍ക്കായി വിജയ്‍യുടെ റാലി

തമിഴ് മത്സ്യത്തൊഴിലാളികള്‍ക്കുനേരെ ശ്രീലങ്കയുടെ ഭാഗത്തുനിന്നുള്ള അതിക്രമങ്ങള്‍ അനുദിനം കൂടിവരുകയാണെന്നും ഇത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ അവശ്യനടപടികള്‍ എടുക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.
നാഗപട്ടണത്ത് പ്രതിഷേധറാലി സംഘടിപ്പിക്കുന്നതിനുള്ള വിജയ് യുടെനീക്കം ഭരണകക്ഷിയായ ഡിഎംകെ. യ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരി 22നാണ് റാലി നടക്കുക.
സിനിമാസംബന്ധിയായ പ്രശ്‌നങ്ങളില്‍ അടുത്തിടെ വിജയ് ഡിഎംകെ നേതൃത്വവുമായി ഇടഞ്ഞിരുന്നു. കാവലന്‍ സിനിമയുടെ റിലീസ് തടസ്സപ്പെടുത്തുന്നതിന് ഡിഎംകെ. നേതൃത്വത്തിലുള്ള ചിലര്‍ ശ്രമിച്ചതായി വിജയ്‍യുടെ പിതാവ് ചന്ദ്രശേഖര്‍ ആരോപിച്ചിരുന്നു.
നേരത്തേ വിജയ് ഡിഎംകെയില്‍ ചേരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താരം എഐഎ ഡിഎംകെയ്ക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയേക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.












Click it and Unblock the Notifications