Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂജപ്പുരയില്‍ പിള്ളയ്ക്ക് 'എ' ക്ലാസില്ല

Balakrishna Pillai
കൊച്ചി: ഇടമലയാര്‍ കേസില്‍ ഒരു കൊല്ലത്തെ കഠിനതടവിന് സുപ്രീം കോടതി ശിക്ഷിച്ച മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയെ കൊച്ചിയിലെ പ്രത്യേക കോടതി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്ക് അയയ്ക്കാന്‍ ഉത്തരവിട്ടു.

ജയിലില്‍ പിള്ളയ്ക്ക് 'എ' ക്ലാസ് സൗകര്യം ലഭിയ്ക്കില്ല. ജയില്‍ മാനുവല്‍ പ്രകാരം അദ്ദേഹത്തിന് ഈ സൗകര്യം നല്‍കാനാകില്ല. എന്നാല്‍ അദ്ദേഹത്തിന് ചികിത്സാ സൗകര്യവും, സുരക്ഷയും ലഭിക്കും . ഇക്കാര്യത്തില്‍ ജയില്‍ സൂപ്രണ്ടിന് വിവേചനാധികാരം പ്രയോഗിക്കാം. രോഗബാധിതനായ പിള്ളയ്ക്ക് ആവശ്യമായ ചികിത്സയും കനത്ത സുരക്ഷയും ഏര്‍പ്പാടാക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെ ആര്‍.ബാലകൃഷ്ണപിള്ള കൊച്ചിയിലെ പ്രത്യേക കോടതിയില്‍ കീഴടങ്ങിയിരുന്നു. തടവുശിക്ഷയോടൊപ്പം സുപ്രീം കോടതി വിധിച്ചിരുന്ന 10,000 രൂപ പിഴ പിള്ള കോടതിയില്‍ അടച്ചു.

തനിക്ക് ജയിലില്‍ 'എ' ക്ലാസ് സൗകര്യം അനുവദിയ്ക്കണമെന്ന് പിള്ള കോടതിയോട് അഭ്യര്‍ഥിച്ചു. അനാരോഗ്യം മൂലം താന്‍ ചികിത്സയിലാണ്. അതിനാല്‍ ജയിലിലും ചികിത്സ ലഭ്യമാക്കണം. ആഴ്ചയിലൊരിയ്ക്കല്‍ മക്കള്‍ക്ക് വന്നു കാണാനുള്ള സൗകര്യമൊരുക്കണം. ഹൃയസംബന്ധമായ രോഗങ്ങള്‍ മൂലംബുദ്ധിമുട്ടുന്ന തനിക്ക് ചികിത്സ അത്യാവശ്യമാമെന്നും പിള്ള കോടതിയില്‍ നല്‍കിയ അപേക്ഷയിലഉണ്ട്.

ആഴ്ചയില്‍ ഒരിക്കല്‍ മക്കള്‍ക്ക് തന്നെ കാണാനുള്ള സൗകര്യമൊരുക്കണം. ചികിത്സ അത്യാവശ്യമാണെന്നും പിള്ള കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു.

കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റൊരു പ്രതിയായ പി.രാമഭദ്രന്‍ നായരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് അദ്ദേഹത്തിന്റെ വസതിയിലെത്തിയെങ്കിലും അറസ്റ്റ് നടന്നില്ല. അല്‍ഷിമേഴ്‌സ് രോഗബാധിതനായ രാമഭദ്രന്‍ നായര്‍ അറസ്റ്റ് ചെയ്യപ്പെടാനുള്ള ശാരീരികാവസ്ഥയിലല്ലെന്ന് പോലീസ് കോടതിയെ പിന്നീട് അറിയിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+