Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലകൃഷ്ണ പിള്ള ജയിലിലേക്ക്

Balakrishna Pillai
കൊച്ചി: ഇടമലയാര്‍ അഴിമതി കേസില്‍ ഒരുവര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണപിളള ജയിലിലേക്ക്്. വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ എത്തി പിള്ള കീഴടങ്ങും.

വ്യാഴാഴ്ച വൈകിട്ട് കൊട്ടാരക്കരയില്‍ വീട്ടില്‍ നിന്ന് കൊച്ചിയിലേക്ക് യാത്രതിരിയ്ക്കുമ്പോള്‍ വികാരഭരിതമായ രംഗങ്ങളാണ് അരങ്ങേറിയത്. മാര്‍ഗമധ്യേ ചങ്ങനാശേരിയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തി.

രാത്രി പത്തരയോടെ കൊച്ചിയിലെത്തിയ പിള്ളയും മകന്‍ ഗണേഷ് കുമാറും ബന്ധുവീട്ടിലേക്ക് പോയി. കീഴടങ്ങിയാലുടന്‍ ബാലകൃഷ്ണപിളളയെ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകും. പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെയാവും പിള്ള കോടതിയിലെത്തുന്നതെന്ന് ഉറപ്പായിട്ടുണ്ട്. ഇത് മുന്നില്‍ കണ്ട് കൊച്ചി പൊലീസും വിപുലമായ സന്നാഹങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

അഴിമതി കേസില്‍ സുപ്രീം കോടതി വിധിപ്രകാരമാണ് പിള്ള ജയിലില്‍ പോകുന്നതെങ്കിലും വീരോചിത യാത്രയപ്പാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് നല്‍കിയത്. കൊട്ടാരക്കരയിലെ വീട്ടില്‍ നിന്ന് കണ്ണീരിന്റെയും മുദ്യാവാക്യങ്ങളുടേയും അകമ്പടിയോടെയാണ് അദ്ദേഹത്തെ ജയിലിലേക്കുള്ള യാത്ര പുറപ്പെട്ടത്. നേതാക്കളും ബന്ധുക്കളും വലിയൊരു ആള്‍ക്കൂട്ടം തന്നെ കണ്ണീരോടെ പിള്ളയെ യാത്ര അയക്കാന്‍ എത്തിയിരുന്നു. ബാലകൃഷ്ണപിള്ള യാത്രയാകുന്നത് നോക്കി നിന്ന ഭാര്യയും മക്കളും സങ്കടമടക്കാന്‍ പാടുപെട്ടു.

തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ജയിലധികൃതര്‍ പരിഗണിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെച്ചു. പഞ്ചസാരയുടെ അസുഖവും രക്തസമ്മര്‍ദവുമൊക്കെയുണ്ട്. കാലിനും പ്രശ്‌നമുണ്ട്. ആഴ്ചയിലൊരിക്കല്‍ ചികിത്സ നടത്തുന്നുണ്ട്. ജയില്‍ അധികൃതര്‍ പരിഗണന തന്നില്ലെങ്കില്‍ ഒരുവര്‍ഷത്തിനകം അനുശോചനയോഗം നിങ്ങള്‍ക്ക് ചേരേണ്ടിവരും.

കേരള കോഗ്രസിന്റെ രാഷ്ട്രീയഭാവി മകന്‍ ഗണേഷ് നോക്കും. കൊട്ടാരക്കരയില്‍ കേരള കോഗ്രസിന്റെ സ്ഥാനാര്‍ഥിതന്നെ മത്സരിക്കും. മത്സരിക്കാന്‍ കുടുംബത്തില്‍ ആളുണ്ടെന്നും പിള്ള പറഞ്ഞു.

വാറന്റ് നല്‍കുന്നത് തിങ്കളാഴ്ച വരെ നീട്ടണമെന്ന പിള്ളയുടെ ആവശ്യം കോടതി നിരാകരിച്ചിരുന്നു. ശനിയാഴ്ചയ്ക്കുള്ളില്‍ പിള്ളയെയും മറ്റു രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് കോടതിയുടെ ഉത്തരവ്. കേരള കോഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവും കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ രാമഭദ്രന്‍നായരുമാണ് മറ്റു പ്രതികള്‍. രാമഭദ്രന്‍നായര്‍ അസുഖബാധിതനായി കിടപ്പിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+