കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്റെ കുടുംബത്തിന് ഗതികേടില്ല: മുരളി

  • By Lakshmi
Google Oneindia Malayalam News

K Muraleedharan
തൃശൂര്‍: മദ്യമാഫിയയില്‍ നിന്ന് കൈക്കൂലി വാങ്ങി ജീവിക്കേണ്ട ഗതികേട് കരുണാകരനും കുടുംബത്തിനും ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍.

ബാര്‍ ലൈസന്‍സ് ലഭിക്കാന്‍ ജോസ് ഇല്ലിക്കല്‍ എന്നൊരാള്‍ കെ കരുണാകരന് പത്തു ലക്ഷം രൂപ കൈക്കൂലിയായി കൊടുത്തു എന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മദ്യലോബിയില്‍നിന്നു പണം വാങ്ങേണ്ട ഗതികേട് എന്റെ അച്ഛനോ എന്റെ കുടുംബത്തിനോ ഉണ്ടായിട്ടില്ല. ആരെന്തൊക്കെ ആരോപിച്ചാലും സിപിഎം ജനറല്‍ സെക്രട്ടറി പിണറായി വിജയനില്‍നിന്ന് ഇങ്ങനെ ഒരു ആരോപണം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു.

പുതിയ മദ്യലോബിയുമായുള്ള ബന്ധത്തില്‍നിന്നാകാം പിണറായി വിജയന്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്- മുരളി പറഞ്ഞു.

പാര്‍ട്ടിയില്‍നിന്ന് ഇനി പുറത്തുപോകാന്‍ ആഗ്രഹിക്കുന്നില്ല. ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ക്കു പ്രസക്തിയില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു.

കോണ്‍ഗ്രസില്‍ തിരിച്ചെത്തിയപ്പോള്‍ സ്ഥാനമാനങ്ങളൊന്നും ചോദിച്ചിട്ടില്ല. വാഗ്ദാനങ്ങളും നല്‍കിയിട്ടില്ല. പാര്‍ട്ടി പറയുന്നത് അനുസരിക്കും. മത്സരിക്കണമെന്നു പറഞ്ഞാലും എല്ലാ മണ്ഡലങ്ങളിലും പ്രചാരണം നടത്തിയാല്‍ മതിയെന്നു പറഞ്ഞാലും ഞാന്‍ അനുസരിക്കും- മുരളി പറഞ്ഞു.

തൃശൂര്‍ ഡിസിസി ഓഫിസില്‍ സന്ദര്‍ശനം നടത്തിയ മുരളീധരന്‍ പൂങ്കുന്നത്ത് മുരളീമന്ദിരത്തില്‍ കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും ശവകുടീരങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മടങ്ങിയത്

English summary
Congress leader K Muraleedharan criticized CPM leader Pinarayi Vijayan over his statment that K Karunakaran accepted bribe for issuing bar licence, when he was Chief Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X