കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിനിയെ അപമാനിച്ചു; പ്രതിപക്ഷം സഭ വിട്ടു

  • By Ajith Babu
Google Oneindia Malayalam News

Assembly
തിരുവനന്തപുരം: തലസ്ഥാനത്തെ ലോ കോളജില്‍ വിദ്യാര്‍ഥിനിയെ പരസ്യമായി അപമാനിച്ച സംഭവത്തില്‍ യഥാസമയം കേസെടുത്തില്ലെന്ന് ആരോപിച്ചു നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി.

പി.സി.വിഷ്ണുനാഥ് എംഎല്‍എയാണു നോട്ടീസ് നല്‍കിയത്. പരാതി നല്‍കി ആഴ്ചകള്‍ കഴിഞ്ഞിട്ടാണു മ്യൂസിയം പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചവരില്‍ ഒരാള്‍ മന്ത്രിയുടെ മകനാണെന്നും അതിനാലാണ് പോലീസ് വീഴ്ച വരുത്തിയതെന്നും പി.സി.വിഷ്ണുനാഥ് ആരോപിച്ചു.

സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായതായി ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൊലീസ് ഇങ്ങനെയായിരുന്നില്ല പൊലീസ് കേസ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്. അന്വേഷണം നടത്തിയ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യും.

വിഷയം സര്‍ക്കാര്‍ അതീവഗൗരവത്തോടെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

English summary
P C Vishnunath MLA alleging that the government had not booked a case in connection with ill treatment of a girl student of a Law College in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X