തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശുപാര്‍ശ Kerala
oi-Siji KM
Published: Friday, February 18, 2011, 14:23 [IST]
തിരുവനന്തപുരം: മുന്‍ ഐ.ജി ടോമിന്‍ ജെ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശുപാര്‍ശ. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണ് ശുപാര്‍ശ മുഖ്യമന്ത്രിയ്ക്ക് നല്‍കിയത്.
73 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തിയ വിജിലന്‍സ് ആണ് തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കാണിച്ച് ആഭ്യന്തരമന്ത്രിയ്ക്ക് ശുപാര്‍ശ നല്‍കിയത്. ഇതാണിപ്പോള്‍ ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയ്ക്ക് അയച്ചത്.
English summary
Home Minister Kodiyeri Balakrishnan recommended to CM VS Achuthanandan to give permission to prosecute controversial IG Tomin Thachankary IPS over illegal asset case.