മോചനയാത്ര നേതാവ് പൂജപ്പുരയിലേക്ക്: വിഎസ്

പെണ്‍വാണിഭക്കാരെ കൈയാമം വച്ചു നടത്തുമെന്ന് പറഞ്ഞ സര്‍ക്കാരാണിത്. അത് നടക്കാന്‍ പോവുകയാണ്. അഴിമതിക്കാരെ ഈ സര്‍ക്കാര്‍ വെറുതെവിടില്ലെന്നും വിഎസ് പറഞ്ഞു. കാസര്‍കോട് മടിക്കൈയില്‍ എല്‍.ഡി.എഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ അഞ്ചു വര്‍ഷമായി മികച്ച ഭരണമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കാഴ്ചവച്ചിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കടക്കെണിയില്‍പ്പെട്ട് 1500ഓളം കര്‍കഷര്‍ ആത്മഹത്യ ചെയ്തു. എന്നാല്‍ കടബാദ്ധ്യത മൂലം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒരു കര്‍ഷകനു പോലും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ അവരുടെ കടങ്ങളെല്ലാം എഴുതിത്തള്ളിയെന്നും വി.എസ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications