ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ബഹ്‌റൈന്‍ രാജാവ്

എന്നാല്‍ രാജാവിന്റെ ക്ഷണത്തോട് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിച്ചിട്ടില്ല. അതേസമയം രാജകുമാരന്‍ ഷെയ്ഖ് സല്‍മാന്‍ ബിന്‍ അഹമ്മദ് അല്‍ ഖാലിഫയ്ക്ക് അധികാരം കൈമാറിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ബഹ്‌റൈനില്‍ ഭരണമാറ്റം ആവശ്യപ്പെട്ടു നടത്തുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ നാലുപേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം തലസ്ഥാനമായ മനാമയില്‍ ഒത്തുകൂടിയവര്‍ക്കു നേരെ വെടിവെയ്പുണ്ടായി.
ബഹ്‌റൈനില്‍ നടക്കുന്ന സമാധാനപരമായ സമരങ്ങള്‍ക്കുനേരെ സൈന്യവും പൊലീസും നടത്തുന്ന അക്രമങ്ങളെ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ അപലപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഭരണകൂടം പ്രക്ഷോഭകരുമായി ചര്‍ച്ചയ്ക്കു തയ്യാറായതെന്നു കരുതുന്നു.
അതിനിടെ ബഹ്‌റൈന് ആയുധങ്ങള്‍ നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ബ്രിട്ടന്‍ പറഞ്ഞു. പ്രക്ഷോഭം ശക്തമാകുന്ന ലിബിയയില്‍ ഇതുവരെ 43 പേര്‍ മരിച്ചതായി ആംനെസ്റ്റി അറിയിച്ചു.
മരണസംഖ്യ ഇതിലും കൂടുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് വെബ്‌സൈറ്റുകള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications