ഹേമമാലിനി ബിജെപി രാജ്യസഭാ സ്ഥാനാര്‍ഥി

മാര്‍ച്ച് മൂന്നിനാണു തിരഞ്ഞെടുപ്പ് നടക്കുക. ജനതാദള്‍ (എസ്) അംഗം എം.രാജശേഖര മൂര്‍ത്തിയുടെ നിര്യാണത്തോടെ ഒഴിവുവന്ന സീറ്റില്‍ 2012 ഏപ്രില്‍ വരെയാണു കാലാവധി.
225 അംഗ നിയമസഭയില്‍ നിലവില്‍ 206 അംഗങ്ങളാണുള്ളത്. സ്പീക്കറടക്കം 108 പേരുടെ പിന്തുണയുള്ള ബിജെപിക്ക് ഇപ്പോഴത്തെ നിലയില്‍ വിജയം ഉറപ്പാണ്.
മുന്‍പു ഹേമമാലിനി രാജ്യസഭയില്‍ നോമിനേറ്റഡ് അംഗമായിരുന്നു. നാമനിര്‍ദേശം ചെയ്യപ്പെട്ട കാലാവധി അവസാനിച്ച ശേഷം കഴിഞ്ഞ വര്‍ഷം രാജ്യസഭാ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ ഹേമമാലിനിക്കു പ്രതിഷേമുണ്ടായിരുന്നു.
എന്നാല്‍ ഹേമമാലിനിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ മുന്‍ കേന്ദ്രമന്ത്രി ധനഞ്ജയകുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. ദില്ലിയില്‍ കര്‍ണാടക സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയാണ് അദ്ദേഹം.












Click it and Unblock the Notifications