ഒളിമ്പ്യന്‍ സുരേഷ് ബാബു അന്തരിച്ചു

കരള്‍രോഗമാണ് മരണകാരണം. ശനിയാഴ്ച രാവിലെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ റാഞ്ചി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസമ്മര്‍ദം കുറഞ്ഞുപോയതോടെ സ്ഥിതി വഷളായി. ഉച്ചയോടെ നില തീര്‍ത്തും മോഷമായി രണ്ടരയോടെ മരണം സ്ഥിരീകരിച്ചു.
തുടര്‍ച്ചയായ രണ്ട് ഏഷ്യന്‍ ഗെയിംസുകളില്‍ പങ്കെടുത്ത് വ്യത്യസ്ത ഇനങ്ങളില്‍ മെഡല്‍ നേടിയിട്ടുള്ള അപൂര്‍വ താരങ്ങളില്‍ ഒരാളാണ് സുരേഷ് ബാബു. 1974 ലില്‍ തെഹ്‌റാന്‍ ഏഷ്യന്‍ ഗെയിംസില്‍ ഡെക്‌ലാത്തണില്‍ വെങ്കലവും 78 ല്‍ ബാങ്കോക്ക് ഗെയിംസില്‍ സ്വര്‍ണമെഡലും നേടി.
1953 ല്‍ കൊല്ലത്തായിരുന്നു സുരേഷ് ബാബു ജനിച്ചത്. 1973 ല്‍ ഹൈജംപില്‍ ദേശീയ ചാമ്പ്യനായി. പിന്നീട് തുടര്‍ച്ചയായി ആറ് വര്‍ഷക്കാലവും ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി.
കേരളം കണ്ട എക്കാലത്തേയും മികച്ച പുരുഷ അത്‌ലറ്റുകളില്‍ ഒരാളായ സുരേഷ് ബാബു ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൃതദേഹം ഹെലികോപ്റ്ററില്‍ ദില്ലിയിലോ കൊല്‍ക്കത്തിയിലോ എത്തിച്ചശേഷം അവിടെ നിന്നും ശനിയാഴ്ച തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.












Click it and Unblock the Notifications