ദില്ലി: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകാതിരുന്നത് നന്നായിയെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണി.
പരിപാടിയ്ക്ക പോയവരെല്ലാം ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. അതിന് പോവാതിരുന്നത് നന്നായെന്നാണ് എന്റെ വിശ്വാസം- മാണി പറഞ്ഞു.
ശനിയാഴ്ച ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ നിന്ന് പി.ജെ ജോസഫ് തന്നെ മത്സരിക്കുമെന്നും മാണി പറഞ്ഞു.
ആഭ്യന്തരമന്ത്രി പി.ചിദംബരവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയത്.
Kerala Congress chairman K.M. Mani on Saturday informed that PJ Joseph would be his party’s candidate from the Thodupuzha constituency in the upcoming Assembly elections,