ജയിലില്‍ രാജയ്ക്ക് കട്ടില്‍ ഇല്ല
ദില്ലി: തീഹാര്‍ ജയിലിലെ പ്രഥമ രാത്രിയില്‍ മുന്‍ ടെലികോം മന്ത്രി എ രാജ ജയില്‍ ഭക്ഷണം കഴിച്ച് തറയില്‍ ഉറങ്ങി.
2ജി സ്‌പെക്ട്രം അഴിമതിയില്‍പ്പെട്ട നാല്‍പത്തേഴുകാരനായ രാജ ഇപ്പോള്‍ തിഹാര്‍ ജയിലില്‍ ഒന്നാം നമ്പര്‍ വാര്‍ഡിലെ തടവുകാരനാണ്.
രാവിലെ ആറിനു മറ്റു തടവുകാരെപ്പോലെ റോള്‍കോള്‍ കേട്ട് അദ്ദേഹവും എഴുന്നേറ്റു. ജയില്‍ അടുക്കളയില്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ അദ്ദേഹം ഒരു മടിയും കാട്ടിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. ചോറും പരിപ്പും പച്ചക്കറികളും കൂട്ടിയായിരുന്നു രാത്രിയിലെ അത്താഴം.
കിടക്കയായി നല്‍കിയ കരിമ്പടങ്ങളില്‍ കിടക്കാനും അദ്ദേഹം വിഷമം കാണിച്ചില്ലത്രേ. ഒരു മുന്‍മന്ത്രിയെന്ന യാതൊരു പരിഗണനയും അദ്ദേഹത്തിന് ജയിലില്‍ ലഭിച്ചിട്ടില്ല.
രാവിലെ എഴുന്നേറ്റ രാജ ചായയ്ക്ക് മുന്നേ ഇംഗ്ലീഷ് പത്രങ്ങള്‍ വായിച്ചു. ആദ്യദിനം സെല്ലിത്തന്നെ കഴിച്ചുകൂട്ടിയ രാജ വെള്ളിയാഴ്ച പുറത്തിറങ്ങി ജയില്‍വളപ്പില്‍ നടന്നു. രാജയുടെ സഹതടവുകാരന്‍ ദില്ലി അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ എസ്.എസ്. രഥിയാണ്.












Click it and Unblock the Notifications