സച്ചിന് വീട്ടില്‍ ജിം നിര്‍മ്മിക്കാന്‍ അനുമതിയില്ല

പ്‌ളോട്ടില്‍ നടത്താവുന്ന പരമാവധി നിര്‍മാണം സംബന്ധിച്ച അനുപാതമാണ് എഫ്എസ്‌ഐ. ഇപ്പോള്‍തന്നെ ഇതു പരമാവധി ഉപയോഗിച്ചിട്ടുണ്ടെന്ന പേരിലാണ് സച്ചിന്റെ അപേക്ഷ തള്ളിയത്.
ബാന്ദ്രയിലെ പെറി റോഡില്‍ നാലുനില കെട്ടിടമാണു സച്ചിന്‍ നിര്‍മിക്കുന്നത്. ഇവിടെ എഫ്എസ്‌ഐ ഒന്നാണ്. അതായത് 1,000 ചതുരശ്രയടി സ്ഥലമുണ്ടെങ്കില്‍ ഇവിടെ പല നിലകളായി 1,000 ചതുരശ്രയടിയുള്ള കെട്ടിടം നിര്‍മിക്കാം.
സച്ചിന്റെ പ്‌ളോട്ടിന്റെ അളവ് 8,998 ചതുരശ്ര അടിയാണ്. നീന്തല്‍ക്കുളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും 10 മുറികളും ഉള്ള ബംഗ്ലാവാണു നിര്‍മിക്കുന്നത്. ഒരു പാഴ്‌സി കുടുംബത്തില്‍ നിന്ന് 2008ല്‍ സച്ചിന്‍ വാങ്ങിയ വീടാണ് പുനര്‍നിര്‍മാണം നടത്തുന്നത്. 1920ല്‍ നിര്‍മ്മിച്ച ഈ വീട് 39 കോടി രൂപയ്ക്കാണ് സച്ചിന്‍ വാങ്ങിയത്.












Click it and Unblock the Notifications