വിദ്യാര്‍ഥിനിയെ കയ്യേറ്റം ചെയ്തത് ബാലന്റെ മകന്‍
തിരുവനന്തപുരം: ലോ കോളജ് വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവത്തിലെ വിവാദമന്ത്രിപുത്രന്‍ മന്ത്രി എകെ ബാലന്റെ മകന്‍ നിഖില്‍. പെണ്‍കുട്ടി എസ്എഫ്‌ഐ വിട്ടതില്‍ പകതീര്‍ക്കാനായിരുന്നു ആക്രമണമെന്നാണ് സൂചന.
201ദ ജൂലൈ 21നു നിഖില്‍, ജുഗ്‌നു, ആസിഫ് എന്നിവര്‍ ചേര്‍ന്നു കാമ്പസില്‍ കൈയേറ്റം ചെയ്‌തെന്നാരോപിച്ചു ഇവരുടെ സഹപാഠിയായ പെണ്‍കുട്ടി വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ കോളജിനു സമീപം പി.എം.ജി. ജംഗ്ഷനില്‍ വിദ്യാര്‍ഥിനിയെ ഇവര്‍ വീണ്ടും കൈയേറ്റം ചെയ്തു.
വിദ്യാര്‍ഥിനി സംഭവം പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടി വൈകി. ഈ സംഭവമാണ് വെള്ളിയാഴ്ച നിയമസഭയെ പ്രക്ഷുബ്ധമാക്കിയത്. ഒടുവില്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കി. പിന്നാലെ മ്യൂസിയം എസ്‌ഐ എസ്എസ് സുരേഷ് ബാബുവിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.
വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തില്‍നിന്നു വിട്ടുനിന്നതിന്റെ പേരില്‍ മന്ത്രിപുത്രനുള്‍പ്പെടെയുള്ള മൂവര്‍സംഘം ക്ലാസിനു പുറത്ത് കൈയേറ്റം ചെയ്‌തെന്നാണു വനിതാ കമ്മിഷനില്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതി.
ഈ സംഭവത്തിനു പിന്നാലെ ജനുവരി 24നു രാത്രി മൂട്ട്‌കോര്‍ട്ട് കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന തന്നെ മൂന്നംഗസംഘം പി.എം.ജി. ജംഗ്ഷനില്‍ തടഞ്ഞുനിര്‍ത്തി ചുരിദാറിന്റെ ഷാളില്‍ പിടിച്ചുവലിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്‌തെന്നും പെണ്‍കുട്ടി മ്യൂസിയം പോലീസില്‍ പരാതി നല്‍കി.
എന്നാല്‍, 24 ദിവസം കഴിഞ്ഞാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിദ്യാര്‍ഥിനി പരാതി നല്‍കാനെത്തിയപ്പോള്‍, നഷ്ടപരിഹാരം വാങ്ങി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണു പോലീസ് ആവശ്യപ്പെട്ടതെന്ന് ആരോപണമുണ്ട്.
സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയെന്നു മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ സമ്മതിച്ചു. ഒരു സ്ത്രീ നല്‍കിയ പരാതി കൈകാര്യം ചെയ്യേണ്ട ഗൗരവത്തിലല്ല പോലീസ് ഇടപെട്ടത്. ഇക്കാര്യത്തില്‍ നിയമാനുസൃത നടപടി സ്വീകരിക്കും.
രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു. ഒരാളെ പിടികൂടാനുണ്ട്. ലൈംഗികപീഡനം നടന്നതായി പരാതിയില്ലാത്തതിനാലാണ് അറസ്റ്റ് ചെയ്തശേഷം ജാമ്യം നല്‍കിയത് കോടിയേരി വ്യക്തമാക്കി.












Click it and Unblock the Notifications