Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ്റുകാല്‍ പൊങ്കാല ശനിയാഴ്ച

Attukal Pongala
തിരുവനന്തപുരം: ലോകപ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല ശനിയാഴ്ച 10.45 ന് പ്രത്യേകം തയാറാക്കിയ പണ്ടാരയടുപ്പില്‍ മേല്‍ശാന്തി അഗ്‌നിപകരുന്നതോടെ മുഴുവന്‍ പൊങ്കാല അടുപ്പുകളിലും തീപകരും. ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കാണു പൊങ്കാല നിവേദ്യം.

30 ലക്ഷം ഭക്തര്‍ ഇക്കുറി പൊങ്കാലയ്‌ക്കെത്തുമെന്നാണ് അനൗദ്യോഗിക കണക്ക്. രണ്ടു ദിവസമായി ക്ഷേത്രത്തിലേക്ക് വന്‍ഭക്തജനപ്രാവാഹമാണ്.

ക്ഷേത്രപരിസരത്തുതന്നെ പൊങ്കാല അടുപ്പു കൂട്ടാനാണ് ഏവരും തിരക്കിട്ടത്.വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ ആറ്റുകാലിലേക്കുള്ള വഴികളിലെല്ലാം വന്‍ തിരക്കായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് പൊങ്കാലയര്‍പ്പണച്ചടങ്ങുകളാരംഭിച്ചത്. അഭിഷേകവും ദീപാരാധനയും കഴിഞ്ഞ് ഉഷപൂജയ്ക്കും പന്തീരടി പൂജയ്ക്കും ശേഷം ക്ഷേത്രം പുണ്യാഹം തളിച്ച് ശുദ്ധിയാക്കും. രൗദ്രഭാവം പൂണ്ട ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം പാടിത്തീര്‍ത്തിരിക്കും അപ്പോഴേക്കും തോറ്റംപാട്ടുകാര്‍.

ശ്രീകോവിലിലെ ഭദ്രദീപത്തില്‍ നിന്ന് തീപകര്‍ന്ന് ക്ഷേത്രതന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് മേല്‍ശാന്തി എന്‍. ബാലമുരളിക്ക് കൈമാറും. അത് ശ്രീകോവിലിലെ കൊച്ചുതിടപ്പള്ളിയിലും ചുറ്റമ്പലത്തിലെ വലിയതിടപ്പള്ളിയിലും തീപകരും.

ഇതിനുശേഷം പച്ചപ്പന്തലിന് മുന്നില്‍ തോറ്റംപാട്ടുകാര്‍ ഒരുക്കിയ പണ്ടാരയടുപ്പില്‍ തീപകരുന്നതോടെ പൊങ്കാല ആരംഭിക്കും. ക്ഷേത്രത്തില്‍ നിന്നുള്ള അറിയിപ്പും ചെണ്ടമേളവും മുഴങ്ങുന്നതോടെ നഗരത്തില്‍ നിരന്ന ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് തീപകരും.

ഭക്തജനങ്ങള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ വിളിക്കാനുള്ള കണ്‍ട്രോള്‍ റൂം നമ്പരുകള്‍: 04712450190, 2450192, 2450195.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+