മോഹന്‍ലാലിനെതിരെ അഴീക്കോട് ക്രിമിനല്‍ കേസ് നല്‍കി

തിലകനും താരസംഘടനയായ അമ്മയും തമ്മിലുള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് അഴീക്കോട് കേസ് നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഫിബ്രവരി 24ന് ഒരു പ്രസ്താവനയില്‍ അഴീക്കോടിന് മതിഭ്രമമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിനെതിരെ നേരത്തെ അയച്ച നോട്ടീസിന് മോഹലന്‍ലാല്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞാണ് അഴീക്കോട് ക്രിമിനല്‍ കേസ് നല്‍കിയത്.
അഭിഭാഷകരായ ജയസൂര്യ, ലീന ജയസൂര്യ എന്നിവര്‍ മുഖേന അഴീക്കോട് കേസ് നല്‍കിയത്. ലാലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഴീക്കോട് നല്‍കിയ ഹര്‍ജി ജഡ്ജി പി.എസ്. ആന്റണി ഫയലില്‍ സ്വീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് മാര്‍ച്ച് പതിനേഴിന് അഴീക്കോടിനെ വിസ്തരിക്കും.












Click it and Unblock the Notifications