പിള്ള കഴിയുന്നത് പഴയ അതേ മുറിയില്‍

എ ക്ലാസിന് അര്‍ഹതയില്ലെന്ന് ഇടമലയാര്‍ കോടതി വ്യക്തമാക്കിയിരുന്നെങ്കിലും ജയില്‍ മാന്വല്‍ അനുസരിച്ച് ജനപ്രതിനിധിയെന്ന നിലയിലാണ് അദ്ദേഹത്തിനായി എ.ക്ലാസ് സൗകര്യം നല്‍കിയത്. സി 5990 ആണ് ജയില്‍ അധികൃതര്‍ പിള്ളയ്ക്ക് നല്‍കിയ കണ്‍വിക്ട് നമ്പര്‍. തടവുമുറിയില്‍ അദ്ദേഹം തനിച്ചാണ്.
മുമ്പ് ഗ്രാഫൈറ്റ് കേസില്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ കിടന്ന അതേമുറിയില്‍ത്തന്നെയാണ് പിള്ള എത്തിയിരിക്കുന്നത്. ഇടമലയാര്‍ കേസില്‍ ഇതിന് മുമ്പ് ഒരാഴ്ച ശിക്ഷക്കപ്പെട്ടപ്പോള്‍ കിടന്നതും ഇതേമുറിയില്‍ ആയിരുന്നു. അദ്ദേഹത്തിന് കട്ടിലും മെത്തയും തലയിണയും അനുവദിച്ചിട്ടുണ്ട്.
മുറിയില്‍ യൂറോപ്യന്‍ ക്‌ളോസറ്റും 24 മണിക്കൂര്‍ ജലവിതരണവും ഫാനും ഉണ്ട്. അദ്ദേഹത്തിനു പുസ്തകം വായിക്കാന്‍ ഒരു മേശയും കസേരയും മുറിയിലിട്ടുകൊടുക്കുകയും ചെയ്തു.
ബാലകൃഷ്ണപിള്ളയ്ക്ക് എ ക്ലാസ് നല്‍കേണ്ടിവരുമെന്ന നിഗമനത്തില്‍ ജയില്‍ അധികൃതര്‍ നേരത്തേ തന്നെ ആശുപത്രി ബ്ലോക്കിലെ പ്രത്യേക മുറി അദ്ദേഹത്തിനായി ഒരുക്കിയിരുന്നു. എ ക്ലാസ് തടവുകാര്‍ക്കാണ് സാധാരണ ഈ മുറി നല്‍കാറ്.
ബാലകൃഷ്ണപിള്ളയ്‌ക്കൊപ്പം ശിക്ഷിക്കപ്പെട്ട സജീവന് എ.ക്ലാസ് നല്‍കിയിട്ടില്ല. മൊബൈല്‍ ഫോണ്‍ അകത്ത് അനുവദിക്കില്ലെന്നു ജയില്‍ അധികൃതര്‍ അറിയിച്ചു. പിള്ളയെ ജയില്‍ യൂണിഫോം ധരിപ്പിച്ചില്ല അദ്ദേഹത്തിന് സ്വന്തം വസ്ത്രങ്ങള്‍ തന്നെയാണ് കൊടുത്തുവിട്ടത്. ഒപ്പം ദിവസവും കഴിയ്ക്കുന്ന മരുന്നുകളും മറ്റും നല്‍കിയിട്ടുണ്ട്.
മുറിയില്‍ എത്തിയപ്പോള്‍ തന്നെ ജയില്‍ ഡോക്ടര്‍ പിള്ളയെ വിശദമായി പരിശോധിച്ചു. ഇസിജിയും രേഖപ്പെടുത്തി. തുടര്‍ന്നു പിള്ളയുടെ അഭ്യര്‍ഥനപ്രകാരം ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ച് അത്താഴത്തിനു കഞ്ഞിയും പയറും പപ്പടവും നല്‍കി. ഈ ബ്‌ളോക്കില്‍ പ്രത്യേക അടുക്കള പ്രവര്‍ത്തിക്കുന്നുണ്ട്.
നേരത്തെ ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട 2001 മാര്‍ച്ചിലാണു പിള്ള ഇവിടെ ഒരാഴ്ച തടവില്‍ കഴിഞ്ഞത്. അന്നു വെല്‍ഫെയര്‍ ഓഫിസറുടെ അസിസ്റ്റന്റ് എന്ന ജോലിയാണു നല്‍കിയത്. പകല്‍ മുഴുവന്‍ സന്ദര്‍ശകര്‍ എത്തുന്ന വെല്‍ഫെയര്‍ ഓഫിസറുടെ മുറിയില്‍ തന്നെ പ്രത്യേക ഇരിപ്പിടവും നല്‍കി.
ഇക്കുറി കഠിന തടവിനു ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് ഏതു ജോലി നല്‍കണമെന്നു തീരുമാനിച്ചിട്ടില്ല. കിട്ടുന്ന വേതനത്തിന്റെ മൂന്നിലൊന്നു തിരിച്ചടച്ചാല്‍ ഒരു വര്‍ഷത്തെ തടവു ശിക്ഷയില്‍ രണ്ടു മാസം വരെ ഇളവു ലഭിക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.












Click it and Unblock the Notifications