മകളെ ഉര്‍വശിയ്ക്ക് വിട്ടുനില്‍കണമെന്ന് കോടതി
കൊച്ചി: ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കുന്നതിന് മകള്‍ കുഞ്ഞാറ്റയെ ഉര്‍വശിക്കു വിട്ടുനല്‍കണമെന്ന് എറണാകുളം കുടുംബകോടതി ഉത്തരവ്.
ഉര്‍വശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. കുട്ടിയുടെ പിതാവ് മനോജ് കെ ജയന്‍ വെള്ളിയാഴ്ച രാവിലെ 9ന് കുട്ടിയെ കോടതി പരിസരത്ത് കൊണ്ടുവന്ന് കൈമാറണമെന്നായിരുന്നു നിര്‍ദ്ദേശം.
ഉര്‍വശി കാത്തുനിന്നെങ്കിലും കുട്ടിയുമായി മനോജ് എത്തിയില്ല. സ്‌കൂളില്‍ നിന്നും വിനോദയാത്ര പോകുന്നതിനാല്‍ കുട്ടിയെ കൈമാറാനാവില്ലെന്നായിരുന്നു മനോജിന്റെ വാദം. എന്നാല്‍ ഇത് കോടതി തള്ളി.
ഉത്തരവു നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മനോജ് കെ. ജയന്‍ മറ്റൊരു ഹര്‍ജിയും കുടുംബകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications