കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തച്ചങ്കരിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു: ബിജെപി

  • By Lakshmi
Google Oneindia Malayalam News

കോട്ടയം: ടോമിന്‍ തച്ചങ്കരിക്കെതിരെ ഇപ്പോള്‍ എടുത്തിരിക്കുന്ന പ്രോസിക്യൂഷന്‍ അനുമതി അദ്ദേഹത്തെ രക്ഷിക്കുന്നതിനായാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ മാത്രം നടപടി എടുക്കുന്നത് തീവ്രവാദ ബന്ധമടക്കമുള്ള കേസുകളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനാണെന്നും മുരളീധരന്‍ ആരോപിച്ചു.

തച്ചങ്കരിയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്ന കേസുകളും അന്വേഷണ പരിധിയില്‍ കൊണ്ടു വരണം. തച്ചങ്കരിയെ സഹായിച്ച സിപിഎം നേതാക്കള്‍ക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും എന്ത് നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സാമുദായിക സംഘടനകള്‍ സഹായിച്ചിട്ടുണ്ടെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും അത് പ്രതീക്ഷിക്കുന്നുണ്ടെന്നും മുരളീധരന്‍ അറിയിച്ചു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ചില സാമുദായിക സംഘടനകളുമായി അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ 140 സീറ്റിലും ബിജെപി മത്സരിക്കും. കേരളത്തില്‍ ബിജെപി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്- അദ്ദേഹം വ്യക്തമാക്കി.

കേരള രക്ഷായാത്രയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

English summary
BJP State President V Muraleedharan alleged that LDF Government trying to save Tomin Thachankary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X