ചാപ്ലിന്റെ കൊച്ചുമകന് ഗോകര്‍ണത്ത് വിവാഹം
കര്‍വാര്‍: അനശ്വര നടന്‍ ചാര്‍ളി ചാപ്ലിന്റെ ചെറുമകന്‍ കര്‍ണാടകയില്‍ ഹിന്ദുമത ആചാരപ്രകാരം വിവാഹിതനായി. ചാപ്ലിന്റെ പേരക്കുട്ടിയായ മാര്‍ക് ജോപ്ലി(60)നും കാമുകി ടെറാ ടിഫാനി(52)യുമാണ് കര്‍ണാടകയിലെ ഗോകര്‍ണത്തില്‍വെച്ച് വിവാഹിതരായത്.
ഹിന്ദുമതത്തോടും ആചാരങ്ങളോടും പ്രത്യേക താല്‍പര്യമുള്ള ജോപ്ലിനും കാമുകിയും കഴിഞ്ഞ 40 വര്‍ഷമായി ഗോകര്‍ണത്തിലെ നിത്യസന്ദര്‍ശകരാണ്.
കഴിഞ്ഞ രണ്ടു ദശകമായി ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തെക്കുറിച്ചും രാമായണം, ഹരികഥ എന്നിവയെക്കുറിച്ചുമെല്ലാം ഇരുവരും മാതൃരാജ്യമായ യുഎസില്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കാറുണ്ട്.. മലയാളം, ഹിന്ദി, തമിഴ്, ബംഗാളി, കന്നഡ എന്നീ ഭാഷകള്‍ ച്ാപ്ലിനറിയാം. തബല വാദനത്തില്‍ നല്ല വിദഗ്ധനാണ് മാര്‍ക്ക്. ടെറയ്ക്ക് ഹാര്‍മോണിയത്തോടാണ് പ്രിയം.












Click it and Unblock the Notifications