ഹസ്സന്‍ അലിഖാന് 40000 കോടി പിഴ
മുംബൈ: പുനെ ആസ്ഥാനമാക്കിയ പന്തയക്കുതിര കച്ചവടക്കാരന്‍ ഹസന്‍ അലിഖാന് നികുതി വെട്ടിപ്പു കേസില്‍ 40,000 കോടി രൂപ പിഴ. ഇയാള്‍ക്കു ഹവാല ഇടപാടുമുണ്ടെന്നു സംശയിക്കുന്നു. ക്രിമിനല്‍ നടപടികളും നേരിടേണ്ടിവരും.
വെള്ളിയാഴ്ച ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത ഹസന്‍ അലി ഖാന് വിദേശബാങ്കുകളില്‍ കോടികളുടെ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വിസ്സ് ബാങ്കുകളിലാണ് നിക്ഷേപത്തിന്റെ ഭൂരിഭാഗവുമുള്ളതെന്നാണ് സൂചന.
വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തിന്റെ പേരില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് ഹവാല ഇടപാടുകാരിലെ പ്രമുഖന്‍ ഹസന്‍ അലിഖാനെതിരേ നടപടി. ഇയാളുള്‍പ്പെടെ 17 പേര്‍ക്ക് സ്വിസ് ബാങ്ക് നിക്ഷേപമുണ്ടെന്നു നേരത്തേ വെളിപ്പെട്ടിരുന്നു.
ഒട്ടേറെ പാസ്‌പോര്‍ട്ടുകള്‍ കൈവശം വച്ചതുള്‍പ്പെടെ അനവധി കേസുകള്‍ ഹസന്‍ ഖാനെതിരേ നിലവിലുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ഇദ്ദേഹത്തിനെതിരേ നിലവിലുള്ള കേസുകളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ്െ ഡയറക്ടറേറ്റ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.












Click it and Unblock the Notifications