ദില്ലി: 2ജി സ്‌പെക്ട്രം അഴിമതിയില്‍ ജെപിസി അന്വേഷണം വേണമെന്ന കാര്യത്തില്‍ ധാരണ. ബജറ്റ് സമ്മേളനം തടസ്സങ്ങളില്ലാതെ നടത്താന്‍ സ്പീക്കര്‍ മീരാ കുമാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയുണ്ടായത്. ജെപിസി അന്വേഷണം വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയായിരുന്നു.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച ജെപിസി അന്വേഷണം പ്രഖ്യാപിയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ഈ ആവശ്യം അംഗീകരിച്ചതോടെ ബജറ്റ് സമ്മേളനം സുഗമമായി നടത്താമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍.
തിങ്കളാഴ്ച രാഷ്ട്രപതിയുടെ നയപ്രസംഗത്തോടെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്.
Lok Sabha speaker Meira Kumar has once again organised an all party meeting in New Delhi on Sunday, Feb 20. The meeting is desired to get ultimate decision on JPC probe in 2G scam.