മാദകനൃത്തം: കോണ്‍ഗ്രസ് അന്വേഷണത്തിന്
ലഖ്‌നൊ: കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ മദാക നൃത്തം അരങ്ങേറിയത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം അന്വേഷണം നടത്തുന്നു.
യുപിസിസി പ്രസിഡന്റ് റീത്ത ബഹുഗുണ ജോളിയ്ക്ക് നല്‍കിയ സ്വീകരണയോഗത്തിലാണ് മാദക നൃത്തം അരങ്ങേറിയത്.
കോണ്‍ഗ്രസിനെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ക്കാണ് അല്‍വസ്ത്രധാരികളായ നര്‍ത്തകികള്‍ ചുവടുവച്ചത്. ലഖ്‌നൊവിനടുത്ത ഭുനേര ഗ്രാമത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചൗധരി ഗജയ് സിങാണ് പരിപാടി സംഘടിപ്പിച്ചത്.
സംഭവം വിവാദമായ സാഹചര്യത്തില്‍ സഹറന്‍പൂരില്‍ നിന്നുള്ള മുന്‍ നിയമസഭാംഗമായ ഗാജേ സിംഗിന് സംസ്ഥാന നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണിപ്പോള്‍. ഗാജേ സിംഗി ആയിരുന്നു സ്വീകരണം സംഘടിപ്പിച്ചത്.
റീത്ത ബഹുഗുണ ജോഷി തന്നെയാണ് സിങിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഫെബ്രുവരി 16നാണ് സംഭവം നടന്നത്. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ എത്തുന്നതിന് മുമ്പായിരുന്നു നൃത്തമെന്നാണ് ചടങ്ങില്‍ പങ്കെടുത്ത ചിലര്‍ പറയുന്നത്.
എന്നാല്‍ യു.പി കോണ്‍ഗ്രസ് പ്രസിഡന്റ് ഉള്‍പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഐറ്റം ഡാന്‍സ് ആസ്വദിച്ചു എന്നാണ് പ്രതിപക്ഷകക്ഷികള്‍ ആരോപിക്കുന്നത്.
മുന്‍ കോണ്‍ഗ്രസ് എം പി സെയ്ദുജമ, ഉത്തര്‍ഖണ്ഡ് ന്യൂനപക്ഷവിഭാഗം അധ്യക്ഷന്‍ റാവു ഷേര്‍ ബഹാദൂര്‍ സിങ് എന്നിവര്‍ ഡാന്‍സ് നടക്കുമ്പോള്‍ വേദിയിലുണ്ടായിരുന്നുവെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications